Emirates Draw Winner | എമിറേറ്റ്സ് നറുക്കെടുപ്പില്‍ വീണ്ടും ഭാഗ്യശാലികളായി ഇൻഡ്യക്കാർ; ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടാനായതിന്റെ ആഹ്ലാദത്തിൽ വിജയികൾ

 


അബുദബി: (KVARTHA) എമിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5, ഈസി6 മത്സരങ്ങളിൽ 75,000 ദിർഹം വീതം നേടി രണ്ട് ഇന്ത്യക്കാർ. തെലങ്കാന ഹൈദരാബാദ് സ്വദേശിയായ മോഷിൻ ഖാൻ, ആന്ധ്രപ്രദേശിലെ രാജാവാരാപു കുമാർ എന്നിവരാണ് ഭാഗ്യശാലികളായത്. ഹൈദരാബാദിൽ തന്നെ സെയിൽസ് മാനേജറായി ജോലി ചെയ്യുന്ന മോഷിൻ ഖാന്റെ വിവാഹം ഈ വർഷം അവസാനം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത സമ്മാനം തേടിയെത്തിയത്.
  
Emirates Draw Winner | എമിറേറ്റ്സ് നറുക്കെടുപ്പില്‍ വീണ്ടും ഭാഗ്യശാലികളായി ഇൻഡ്യക്കാർ; ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടാനായതിന്റെ ആഹ്ലാദത്തിൽ വിജയികൾ

വിവാഹത്തിന് എങ്ങനെ പണം ഒരുക്കുമെന്നതിനെക്കുറിച്ച് വളരെ ആശങ്കാകുലനായിരുന്നുവെന്നും വിജയത്തിലൂടെ പുതിയ ജീവിതത്തിന് തുടക്കം കുറിക്കാൻ കഴിയുമെന്നും യുവാവ് പ്രതികരിച്ചു. ഒരു വർഷമായി എമിറേറ്റ്‌സ് നറുക്കെടുപ്പിൽ പങ്കെടുക്കുന്ന മോഷിൻ ഖാനെ ഇത് രണ്ടാം തവണയാണ് ഭാഗ്യം തേടിയെത്തുന്നത്. 2023 മാർച്ചിൽ എമിറേറ്റ്‌സ് ഡ്രോ ഈസി6 മത്സരത്തിൽ 15,000 ദിർഹം നേടിയിരുന്നു.

സ്വന്തമായി ചെറുകിട ബിസിനസ് നടത്തുന്ന രാജാവാരാപു കുമാർ അടക്കം 1634 പേരാണ് ഇത്തവണ എമിറേറ്റ്സ് ഡ്രോ ഈസി6 ​ഗെയിമിലൂടെ വിജയികളായത്. സുഹൃത്തുക്കൾ മുഖേനയാണ് എമിറേറ്റ്‌സ് നറുക്കെടുപ്പിനെ കുറിച്ച് രാജാവാരാപു കുമാർ അറിയുന്നത്. ആറ് മാസമായി സ്ഥിരമായി എമിറേറ്റ്സ് ഡ്രോയിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

ആന്ധ്രാപ്രദേശിലെ കഞ്ചികച്ചെർളയിലുള്ള വീട്ടിൽ, രാജവരപു എമിറേറ്റ്‌സ് ഡ്രോ ലൈവ് സ്ട്രീം വീക്ഷിക്കവേ തന്റെ നമ്പറുകൾ സ്‌ക്രീനിൽ ദൃശ്യമാകുന്നത് ഞെട്ടലോടെയാണ് കണ്ടത്. 'ആകെ ഞെട്ടിപ്പോയി, ഞാൻ പെട്ടെന്ന് ആപ്പ് രണ്ടുതവണ പരിശോധിക്കാൻ തുറന്നു, എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്റെ ഭാര്യ വളരെ സന്തോഷവതിയായിരുന്നു. ഇത് അവിശ്വസനീയമായ നിമിഷമായിരുന്നു', രണ്ട് കുട്ടികളുടെ പിതാവായ രാജവരപു പറയുന്നു.

എമിറേറ്റ്‌സ് ഡ്രോ ഈസി6 വഴി 75,000 ദിർഹം നേടിയെടുത്ത ഈ 35 കാരൻ തന്റെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനും അവരുടെ ഭാവി സുരക്ഷിതമാക്കാനും കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ്. അടുത്ത മത്സരം ജനുവരി 19-ന് ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. ജനുവരി 21 രാത്രി യു.എ.ഇ സമയം ഒമ്പത് മണി വരെ ​ഗെയിമുകൾ ഉണ്ട്. യുട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഒഫീഷ്യൽ എന്നിവയുൾപ്പെടെയുള്ള എമിറേറ്റ്‌സ് ഡ്രോയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുടനീളം തത്സമയ സ്ട്രീം ഉണ്ടായിരിക്കും. ഗെയിമിൽ പങ്കെടുക്കുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ (at)emiratesdraw പിന്തുടരുക അല്ലെങ്കിൽ www(dot)emiratesdraw(dot)com സന്ദർശിക്കുക.

Keywords:  News, Malayalam-News, World, World-News, Gulf, Gulf-News, Emirates, Emirates Draw, Prizes, Celebrates, Winner, Emirates Draw: 2 winners celebrate life-changing prizes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia