ADVERTISEMENT
ദുബൈ: എമിറേറ്റ്സ് ഐ.ഡി കാര്‍ഡ് റജിസ്ത്രേഷനുള്ള സമയം ജൂണ്‍ 30 വരെ നീട്ടിയതായി എമിറേറ്റ്സ് ഐ.ഡി കാര്‍ഡ് അതോറിറ്റി അറിയിച്ചു. മെയ് 31 ആയിരുന്നു നേരത്തെ നിശ്ചയിച്ച അവസാന ദിവസം. അപേക്ഷകരുടെ ബാഹുല്യവും സാധാരണ തൊഴിലാളികള്‍ക്കുള്ള വിഷമതകളും പിഴയൊടുക്കേണ്ടിവരുന്നതും ഒഴിവാക്കാനാണ് ഒരു മാസത്തേക്ക് കൂടി തിയതി നീട്ടിയത്.
നിശ്ചിത തിയതിക്കകം റജിസ്ത്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് പ്രതിദിനം 20 ദിര്‍ഹം മുതല്‍ പരമാവധി 1000 ദിര്‍ഹം വരെ പിഴ ചുമത്തും. 3.3 ദശലക്ഷം പേര് ഇതിനകം ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചീട്ടുണ്ട്. അധികൃതരുടെ ഈ തീരുമാനം മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രവാസികള്‍ക്ക് ആശ്വാസം പകരും. വിവിധ പ്രവാസി സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

Keywords: Gulf, Dubai, Emirated Identity Authority, Card.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.