രാത്രിയില്‍ ദുബൈയിലെ കോളജ് ലാബിനുള്ളില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിച്ചത് ഇമെയില്‍ സന്ദേശം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 26.09.2015) ദുബൈയിലെ കോളജ് ലാബിനുള്ളില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിച്ചത് ഇമെയില്‍ സന്ദേശം. ദുബൈയിലെ ഒരു യൂണിവേഴ്‌സിറ്റിക്കുള്ളിലെ ലാബില്‍ പ്രൊജക്ടറ്റ് ചെയ്തിരുന്ന വിദ്യാര്‍ത്ഥിയാണ് ലാബിനുള്ള കഴിഞ്ഞദിവസം രാത്രി അകപ്പെടുന്നത്. പ്രൊജക്ട് ചെയ്യുന്ന തിരക്കിനിടയില്‍ സമയം വൈകിയത് കുട്ടി അറിഞ്ഞിരുന്നുമില്ല.

സമയമായപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ലാബ് അടച്ചുപൂട്ടുകയും ചെയ്തു. ലാബിനകത്ത് വിദ്യാര്‍ത്ഥി ഉണ്ടെന്നറിയാതെയാണ് ഇയാള്‍ മുറി അടച്ചത്. ഇതൊന്നുമറിയാതെ പ്രൊജക്റ്റില്‍ മുഴുകിയ വിദ്യാര്‍ത്ഥി അല്‍പസമയം കഴിഞ്ഞപ്പോഴാണ് മുറി പുറത്തുനിന്നും പൂട്ടിയ വിവരം അറിയുന്നത്. തുടര്‍ന്ന് പരിഭ്രാന്തനായ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ വിവരമറിയിക്കാന്‍ നോക്കിയെങ്കിലും മൊബൈലില്‍  ചാര്‍ജില്ലാത്തതിനാല്‍ ആ വഴി അടയുകയും ചെയ്തു. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന വിദ്യാര്‍ത്ഥിക്ക് ഒടുവില്‍  ഈമെയിലിനെ കുറിച്ച് ഓര്‍മ്മവന്നു.

തുടര്‍ന്ന് അല്‍ അമീന്‍ ഹെല്‍പ്പിങ് സര്‍വീസ് നമ്പറിലേക്ക് ഈമെയില്‍ അയക്കുകയും ചെയ്തു. സന്ദേശത്തില്‍ ലാബിലെ നമ്പറും കോളജിന്റെ വിവരവും ഉള്‍പ്പെടുത്തിയിരുന്നു. സന്ദേശം ലഭിച്ച അല്‍ അമീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കോളജിനടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കോളജില്‍ അപ്രതീക്ഷിതമായെത്തിയ പോലീസിനെ കണ്ട് സെക്യൂരിറ്റി ജീവനക്കാരന്‍ അമ്പരന്നു.

അന്വേഷിച്ചപ്പോള്‍ ലാബിനകത്ത് ഒരു വിദ്യാര്‍ത്ഥി അകപ്പെട്ടിട്ടുണ്ടെന്നറിഞ്ഞു. എന്നാല്‍ അത്
വിശ്വസിക്കാന്‍ സെക്യൂരിറ്റിക്കായില്ല. കാരണം താന്‍ പൂര്‍ണമായും ചെക്ക് ചെയ്തശേഷമായിരുന്നു വാതിലടച്ചത്. തുടര്‍ന്ന് പോലീസും സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്ന് വാതില്‍ തുറന്ന് വിദ്യാര്‍ത്ഥിയെ പുറത്തു കൊണ്ടുവരികയായിരുന്നു.

രക്ഷപ്പെടുത്തിയതിന് തൊട്ടടുത്ത ദിവസംതന്നെ വിദ്യാര്‍ത്ഥി അല്‍അമീന്‍ സര്‍വീസില്‍ വിളിച്ച് നന്ദിയും അറിയിച്ചു. ഇതുപോലുള്ള പ്രശ്‌നങ്ങളില്‍പ്പെടുമ്പോള്‍ അല്‍ അമീന്‍ സര്‍വീസിന്റെ സഹായം തേടാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 8004888 എന്ന നമ്പറിലേക്ക് വിളിക്കുകയോ alameen@alameen.gov.ae എന്ന ഈമെയില്‍ ഐഡിയിലേക്ക് മെസേജ് അയയ്ക്കുകയോ ചെയ്യാം.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script