ഇലക്ട്രോണിക് സ്‌കൂള്‍ ബാഗ് വിതരണം ബുധനാഴ്ച മുതല്‍

 


ദോഹ: ഇലക്ട്രോണിക് ബാഗ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് 'ഇബാഗുകള്‍' ബുധനാഴ്ച മുതല്‍ വിതരണം ചെയ്യും. പദ്ധതിയുടെ തുടക്കം എന്ന നിലയില്‍ ഈ വര്‍ഷം പത്ത് സ്വതന്ത്ര സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ അമ്പത് വിദ്യാലയങ്ങളും മൂന്നും നാലും ഘട്ടങ്ങളില്‍ അറുപത് വിദ്യാലയങ്ങളും പദ്ധതിയുടെ ഭാഗമായി മാറുമെന്ന് സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍ ചൊവ്വാഴ്ച ഹില്‍ട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച പദ്ധതി വിശദീകരണ സംഗമത്തില്‍ കൗണ്‍സിലിലെ ഐ.ടി ഓഫീസ് ഡയറക്ടര്‍ അമല്‍ അല്‍കുവാരി വ്യക്തമാക്കി.

ഇലക്ട്രോണിക് സ്‌കൂള്‍ ബാഗ് വിതരണം ബുധനാഴ്ച മുതല്‍ഈ വര്‍ഷം 'ഇബാഗ്' പദ്ധതി നടപ്പാക്കുന്ന പത്ത് സ്‌കൂളുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പരീക്ഷാ സിലബസും പഠനത്തിനാവശ്യമായ ആപ്‌ളിക്കേഷനുകളും മറ്റും ഉള്‍പെടുത്തിയ കമ്പ്യൂട്ടറുകള്‍ ഇബാഗ് നടപ്പാക്കിയ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ബുധനാഴ്ച നല്‍കിത്തുടങ്ങും.

ഏറ്റവും പുതിയതും മികച്ചതുമായ സോഫ്റ്റ്‌വെയറുകളാണ് ഇവയില്‍ ഉപയോഗിച്ചിട്ടുള്ളത്.
വിദ്യാര്‍ഥികളുടെ കമ്പ്യൂട്ടര്‍ ഉപയോഗം നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തിയതായി സംഘാടകര്‍ വിശദീകരിച്ചു. അധ്യയനവും പഠനപ്രവര്‍ത്തനങ്ങളും അവയുടെ പരിശോധനയും മൂല്യനിര്‍ണയവുമെല്ലാം ഇതോടെ കൂടുതല്‍ ലളിതമാവും.


Keywords: Electronic, School Bag, Distribution, Wednesday, Plan,Independence, Council, Hilton, Amal Alkuvari,Syllabus, Computer,Doha, Hotel, Office, Director, Examination, Teacher, Student, Gulf,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia