Power Supply | കുവൈതില്‍ പ്രവാസികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന; നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

 


കുവൈത് സിറ്റി: (www.kvartha.com) എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവാസി ബാചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന നടത്തി. വിവിധ ഗവര്‍ണറേറ്റുകളിലായി നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 കെട്ടിടങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. 

താമസസ്ഥലങ്ങളിലെ വിവിധ നിയമലംഘനങ്ങളും പരിശോധിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലെ സൂപര്‍വൈസറി സംഘങ്ങള്‍ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി, ആകെ 323 മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതില്‍ 218  സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായി അല്‍ എന്‍സി പറഞ്ഞു. ബാക്കിയുള്ള സ്ഥലങ്ങളില് പരിശോധന പുരോഗമിക്കുകയാണ്. 

ഖൈതാന്‍ മേഖലയില്‍ പരിശോധനാ കാംപയിന്‍ നടത്തിയ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഫീല്‍ഡ് സംഘത്തിന്റെ ശ്രമങ്ങളെയും അദ്ദേഹം എടുത്തുകാട്ടി. ഈ പരിശോധനയില്‍ ഏഴ് കെട്ടിടങ്ങളിലാണ് നിയമലംഘനം കണ്ടെത്തിയത്. ഇതില്‍ ആറെണ്ണത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഏഴ് കെട്ടിടങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. 

ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ മുന്‍സിപാലിറ്റി എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ ടീം മേധാവി സെയ്ദ് അല്‍ എന്‍സിയുടെ മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ നടത്തിയത്. പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ പ്രവാസി ബാചിലര്‍മാര്‍ താമസിക്കുന്നത് തടയുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിട്ടത്. 

Power Supply | കുവൈതില്‍ പ്രവാസികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന; നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു


Keywords:  News, Gulf, Gulf-News, Electricity, Cut Off, Properties, Bachelors Accommodation, Violation, Electricity cut off to 146 properties housing bachelors in violation.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia