Eid-ul-Fitr | ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി; ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ച
Apr 20, 2023, 21:11 IST
റിയാദ്: (www.kvartha.com) മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ച ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സഊദി അറേബ്യ, ഖത്വര്‍, കുവൈ?റ്റ്, ബഹ്റൈന്‍, യുഎഇ എന്നിവിടങ്ങളിലാണ് പെരുന്നാള്‍ ആഘോഷിക്കുക. ഒമാനിൽ ശനിയാഴ്ചയാണ്. വ്രത ശുദ്ധിയുടെ നിറവില്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ പ്രവാസികള്‍ അടക്കമുള്ളവര്‍ തയാറെടുക്കുകയാണ്.
ഒരുമാസത്തെ വിശുദ്ധമായ നോമ്പിനുശേഷം ചെറിയ പെരുന്നാള്‍ ആഘോഷത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് ഇസ്ലാം മത വിശ്വാസികള്‍. മസ്ജിദുകളിലും ഈദ്ഗാഹുകളിലുമായി പെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടക്കും. പുതുവസ്ത്രം അണിഞ്ഞും സന്ദേശങ്ങള്‍ കൈമാറിയും വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ ഒരുക്കിയും പ്രവാസികള്‍ ചെറിയ പെരുന്നാള്‍ ധന്യമാക്കും. പെരുന്നാള്‍ ആഘോഷങ്ങള്‍ വര്‍ണാഭമാക്കാന്‍ വിപുലമായ പരിപാടികളാണ് വിവിധ ജിസിസി രാജ്യങ്ങളില്‍ സര്‍കാര്‍ തലത്തിലും മറ്റുമായി ഒരുക്കിയിട്ടുള്ളത്.

Keywords: Eid-Ul-Fitr-News, Ramadan-News, Muslim-Festivals, Saudi-Arabia-News, Dubai-News, Gulf News, Eid-ul-Fitr on Friday in Gulf Countries.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.