പ്രാര്‍ത്ഥനാ നിര്‍ഭരമായ റമസാനിലെ അവസാന വെള്ളിയും കടന്നു പോകുമ്പോള്‍ മൈലാഞ്ചി രാവിന്റെ അമിത ആഘോഷങ്ങളില്ലാതെ ഈദുല്‍ ഫിത്ര്‍; കൂടിക്കാഴ്ചകളും ഒത്തുചേരലുകളും ഓണ്‍ലൈന്‍ വഴി
May 22, 2020, 17:00 IST
ADVERTISEMENT
ദോഹ: (www.kvartha.com 22.05.2020) പ്രാര്‍ത്ഥനാ നിര്‍ഭരമായ റമസാനിലെ അവസാന വെള്ളിയും കടന്നു പോകുമ്പോള്‍ മൈലാഞ്ചി രാവിന്റെ അമിത ആഘോഷങ്ങളില്ലാതെ ഈദുല്‍ ഫിത്ര്‍. ഈദ് ഗാഹുകളിലെ പ്രാര്‍ത്ഥനകളില്ലാതെ ഈദുല്‍ ഫിത്‌റിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഖത്തറിലെ വിശ്വാസി സമൂഹവും. മുപ്പത് ദിവസം നീളുന്ന വ്രതശുദ്ധിയുടെ ദിനങ്ങള്‍ക്ക് ശേഷം കൊവിഡിനെ തുടര്‍ന്നുള്ള സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് പെരുന്നാള്‍ നമസ്‌കാരം. ഒത്തുചേരലുകളും കൂടിക്കാഴ്ചകളും ഓണ്‍ലൈന്‍ വഴിയാക്കിയായതോടെ പരമ്പരാഗത ശൈലിയില്‍ നിന്ന് ഈദുല്‍ ഫിത്ര്‍ ആഘോഷവും മാറുന്നു.
ഇസ്ലാമിലെ നിര്‍ബന്ധിത ആഘോഷമാണ് പെരുന്നാള്‍ എന്നതിനാല്‍ പരിമിതമായെങ്കിലും ആഘോഷിക്കേണ്ടതുണ്ട്. സാധാരണ ഈദ് ദിനത്തില്‍ പുലര്‍ച്ചെ അഞ്ചിനുള്ള പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ നാലര മണിയോടെ തന്നെ പുത്തന്‍ വസ്ത്രങ്ങളും ചെരുപ്പുകളും അണിഞ്ഞ് കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈദ് ഗാഹുകളില്‍ എത്തുക. നിസ്‌കാരത്തിന് ശേഷം സന്തോഷം പങ്കുവെച്ച് പരസ്പരം ആലിംഗനം ചെയ്ത് ഈദ് ആശംസ നേര്‍ന്ന ശേഷമാണ് ഓരോരുത്തരും വീടുകളിലേക്ക് മടങ്ങാറ്.
എന്നാല്‍ ഇപ്രാവശ്യം പതിവിന് വിപരീതമായി ഈദ് ഗാഹുകളിലെ കൂടിക്കാഴ്ചകളില്ലാത്തതിനാല്‍ ആശംസകള്‍ ഫോണ്‍ വിളികളിലും വാട്സ് അപ്പ് സന്ദേശങ്ങളിലുമായി ഒതുങ്ങുകയാണ്. ഈദ് ഗാഹുകളിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനാകാതെയുള്ള ചെറിയ പെരുന്നാള്‍ വിശ്വാസികളുടെ ജീവിതത്തില്‍ ആദ്യമാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് നിലവിലെ പരിമിതികളെ പോസിറ്റീവായി കണ്ട് സന്തോഷത്തോടെ വീട്ടില്‍ തന്നെ ഈദ് ആഘോഷിച്ച് സാഹചര്യങ്ങളെ ആത്മധൈര്യത്തോടെ നേരിടുകയാണ് വേണ്ടതെന്ന് ദോഹയിലെ പ്രവാസി
കൊവിഡ് നിയന്ത്രണങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവില്‍ ആയതിനാല്‍ ഓണ്‍ലൈന്‍ വഴി പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി കഴിഞ്ഞു. പെരുന്നാള്‍ ദിനത്തില്‍ നാട്ടിലെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും സൂം പോലുള്ള ആപ്ലിക്കേഷന്‍ വഴി ഒത്തുകൂടാമെന്ന ആശ്വാസത്തിലാണ് പ്രവാസി കുടുംബങ്ങള്‍.

Keywords: News, Gulf, Qatar, Eid-Al-Fithr-2020, Festival, Trending, Eid Ul Fitr in Qatar
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.