SWISS-TOWER 24/07/2023

വിശ്വാസികള്‍ പെരുന്നാളാഘോഷപൊലിമയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്:  (www.kvartha.com 18/07/2015) നാടെങ്ങും ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. നിറഞ്ഞ വ്രതശുദ്ധിയോടും ആത്മസമര്‍പ്പണത്തോടും കൂടി ഒരു മാസം പൂര്‍ത്തിയാക്കിയ വിശ്വാസികള്‍ ശനിയാഴ്ച ആഘോഷത്തിന്റെ ലഹരിയില്‍ മുഴുകി. 30 ദിവസം വ്രതം അനുഷ്ഠിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലും അതിലുപരിയായി റമസാനില്‍ ഒരു വെള്ളിയാഴ്ച കൂടി ലഭിച്ചുവെന്ന നിര്‍വൃതിയിലുമാണു വിശ്വാസികള്‍.


ഒരു മാസത്തെ വൃതാനുഷ്ടാനത്തിന് അവസരം നല്‍കിയ സര്‍വ്വശക്തനോടുള്ള നന്ദി അറിയിച്ചും എന്റെ സമൂഹത്തിന് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷകരമായ രണ്ടു ദിവസങ്ങളില്‍ ഒന്നാണ് ചെറിയ പെരുന്നാള്‍ എന്ന് അരുള്‍ ചെയ്ത പ്രവാചകന്റെ വാക്കുകള്‍ പിന്‍പറ്റി സമൂഹത്തില്‍ പരസ്പരം സഹായിച്ചും സ്‌നേഹാശംസകള്‍ കൈമാറിയുമാണ് ഈദാഘോഷം നടക്കുന്നത്.


ഫിത്ര്‍ സക്കാത്ത് വിതരണം പെരുന്നാള്‍ നിസ്‌കാരത്തിനു മുന്നോടിയായി പൂര്‍ത്തിയാക്കിയിരുന്നു. സക്കാത്തിലൂടെ സമ്പത്ത് ശുദ്ധീകരിച്ച വിശ്വാസി ഫിത്ര്‍ സക്കാത്ത് കൂടി നല്‍കി കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തിയാണ് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ദിനത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നതു കൂടിയാണു ഫിത്ര്‍ സക്കാത്തിലൂടെ നല്‍കുന്ന സന്ദേശം. ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ചയായിരുന്നു പെരുന്നാള്‍. ഒമാനില്‍ കേരളത്തിലേതുപോലെത്തന്നെ ശനിയാഴ്ചയായിരുന്നു പെരുന്നാളാഘോഷം


വിവിധ നേതാക്കളും ഖാസിമാരും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.

വിശ്വാസികള്‍ പെരുന്നാളാഘോഷപൊലിമയില്‍



Keywords: Kozhikode, Kerala, Leaders, Gulf, Oman, Kerala, Eid, Celebration, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia