Earthquake | അറബിക്കടലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു

 


മസ്ഖത്: (www.kvartha.com) അറബിക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 7.24ന് ആയിരുന്നു ചലനം അനുഭവപ്പെട്ടതെന്ന് സുല്‍ത്വാന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മസീറ ദ്വീപില്‍ നിന്ന് 319 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന് 26 കിലോമീറ്റര്‍ വ്യാപ്തി അനുഭവപ്പെട്ടു. ഭൂകമ്പം 45 കിലോമീറ്റര്‍ ആഴത്തിലാണ് സംഭവിച്ചതെന്ന് എന്‍സിഎമിന്റെ വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

റിക്ടര്‍ സ്‌കെയിലില്‍ യഥാക്രമം 5.1 ഉം 5.2 ഉം രേഖപ്പെടുത്തിയ രണ്ട് ചെറിയ ഭൂചലനങ്ങള്‍ ഏപ്രില്‍ നാലിന് പുലര്‍ചെ ഈ മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. ഫെബ്രുവരിയില്‍, തീരത്തോട് വളരെ അടുത്ത് ഒമാനില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു.

Earthquake | അറബിക്കടലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു

അറബിക്കടലിലെ ആഴമേറിയ തുറമുഖത്തിന് പേരുകേട്ട ദുഖം പട്ടണത്തിന് സമീപം രാവിലെ 7.55 നാണ് ഭൂചലനം ഉണ്ടായത്. പാത്രങ്ങളും ഗ്ലാസുകളും പൊട്ടിത്തെറിക്കാന്‍ പര്യാപ്തമായ ഭൂചലനമാണ് ഉണ്ടായതെന്ന് ദുഖ്മിലെ നിവാസികളെ ഉദ്ധരിച്ച് ദി നാഷനല്‍ റിപോര്‍ട് ചെയ്തിരുന്നു.

3.5-ല്‍ താഴെയുള്ള ഭൂകമ്പങ്ങള്‍ സാധാരണയായി അനുഭവപ്പെടാറില്ല, എന്നാല്‍ റിക്ടര്‍ സ്‌കെയിലില്‍ 3.5 മുതല്‍ 5.5 വരെയുള്ളവ അനുഭവപ്പെടുന്നു, അപൂര്‍വമായി മാത്രമാണ് ഇത്തരം ചലനങ്ങള്‍ കേടുപാടുകള്‍ വരുത്തുന്നത്.

Keywords:  5.8-magnitude earthquake recorded off Oman coast, Gulf, News, Oman, Arabian Sea, Oman, Owen Fracture Zone Region, NCM, Website, Report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia