Eagle Tower in Fujairah | ഫുജൈറയ്ക്ക് തിലകക്കുറിയായി ഐകണിക് കെട്ടിടമായ ‘ഈഗിള്‍ ടവര്‍’ ഉയരുന്നു

 


/ ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) ഫുജൈറ എമിറേറ്റിന്റെ ശിരസിലെ തിലകക്കുറിയായി ഐകണിക് കെട്ടിടമായ ‘ഈഗിള്‍ ടവര്‍’ ഉയരുന്നു. ചിറകുകള്‍ മടക്കി ഇര പിടിക്കുന്ന ഒരു പരുന്തിന്റെ ആകൃതിയോട് സാമ്യമുള്ള രീതിയില്‍ ആണ് ഈ ടവറിന്റെ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന്റെ നിര്‍മാണം 70 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റോടെ നിര്‍മാണം പൂര്‍ത്തിയാകും. 6750 ചതുരശ്ര വിസ്തീര്‍ണമുള്ള രണ്ട് നിലകളിലുള്ള ഭരണ സമുച്ചയത്തോടെ 57 മീറ്റര്‍ ഉയരത്തിലാണ് എയര്‍ കണ്‍ട്രോള്‍ ടവര്‍ നിര്‍മിക്കുന്നത്.
       
Eagle Tower in Fujairah | ഫുജൈറയ്ക്ക് തിലകക്കുറിയായി ഐകണിക് കെട്ടിടമായ ‘ഈഗിള്‍ ടവര്‍’ ഉയരുന്നു

ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലവിലുള്ള കണ്‍ട്രോള്‍ ടവറിന് പകരമായി നിര്‍മിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറാണ് അതിമനോഹരമായ ഒരു ഐകണിക് കെട്ടിടമായി മാറുക. വ്യോമയാന സുരക്ഷ ഉറപ്പാക്കുകയും വിമാന സഞ്ചാരത്തിന്റെ സുതാര്യമായ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി കൂട്ടുന്നതിനുള്ള ഏറ്റവും പുതിയ സംവിധാനങ്ങളും സാങ്കേതിക ഉപകരണങ്ങളും കണ്‍ട്രോള്‍ ടവറില്‍ സജ്ജീകരിക്കും.

വിനോദസഞ്ചാരത്തിനും വാണിജ്യ സംരംഭങ്ങൾക്കും വന്‍ സാധ്യതയുള്ള എമിറേറ്റ്‌സ് എന്ന നിലയില്‍ വിമാനത്താവളത്തിന്റെ വികസനത്തോടെ വമ്പന്‍ സാധ്യതകള്‍ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Keywords: Eagle Tower is being built in Fujairah, International, Gulf, News, Top-Headlines, Dubai, Latest-News, Tourists, Eagle tower.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia