ട്വന്റി-20 ലോകകപിന് ശേഷം അന്താരാഷ്ട്ര ക്രികെറ്റിൽ നിന്ന് വിരമിക്കുമെന്ന് ഡ്വയ്​ൻ ബ്രാവോ

 


ദുബൈ: (www.kvartha.com 05.11.2021) ട്വന്റി-20 ലോകകപിന്​ ശേഷം അന്താരാഷ്​ട്ര ക്രികെറ്റിൽ നിന്ന്​ വിരമിക്കുമെന്ന്​ വെസ്റ്റ്​ ഇൻഡീസ്​ ഓൾ റൗൻഡെർ ഡ്വയ്​ൻ ബ്രാവോ. കഴിഞ്ഞ ദിവസം സൂപെര്‍ 12 മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പരാജയപ്പെട്ട് നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ്​ ഇൻഡീസ് ലോകകപില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് ബ്രാവോ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന അവസാന സൂപെര്‍ 12 മത്സരത്തിനു ശേഷം താരം രാജ്യാന്തര ക്രികെറ്റിൽ നിന്ന് പടിയിറങ്ങും. വിരമിക്കാനുള്ള സമയമായെന്നാണ്​ വിചാരിക്കുന്നതെന്ന്​ ബ്രാവോ പറഞ്ഞു.
      
ട്വന്റി-20 ലോകകപിന് ശേഷം അന്താരാഷ്ട്ര ക്രികെറ്റിൽ നിന്ന് വിരമിക്കുമെന്ന് ഡ്വയ്​ൻ ബ്രാവോ

'സമയമായി എന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് മികച്ച കരിയര്‍ ലഭിച്ചു. 18 വര്‍ഷം വെസ്റ്റിന്‍ഡീസിനായി കളിക്കാന്‍ സാധിച്ചു. ഒരുപാട് കയറ്റിറക്കങ്ങളുണ്ടായി. എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ സംതൃപ്തനാണ്. ഇത്രയും കാലം കരീബിയന്‍ ജനതയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞു.'- ബ്രാവോ പറഞ്ഞു.
മൂന്ന് ഐ സി സി കിരീടങ്ങള്‍. രണ്ടെണ്ണം എന്റെ ക്യാപ്റ്റന്‍ ഡാരന്‍ സമിക്കൊപ്പം. എന്റെ തലമുറയിലെ കളിക്കാര്‍ക്ക് ഞങ്ങളുടെ പേര് ആഗോള വേദിയില്‍ ഉയര്‍ത്തിപ്പിടിക്കാനായി എന്നത് അഭിമാനം തരുന്നു എന്നും വിരമിക്കല്‍ പ്രഖ്യാപനം സ്ഥിരീകരിച്ചുകൊണ്ട് ബ്രാവോ പറഞ്ഞു.


വൈറ്റ്​ ബോൾ ക്രികെറ്റിൽ വെസ്റ്റ്​ ഇൻഡീസിന്​ നല്ല ഭാവിയുണ്ടെന്നാണ്​ ഞാൻ കരുതുന്നത്​. ഈ ലോകകപ്പ്​ കളിക്കാനാകുമെന്ന്​ താൻ പ്രതീക്ഷിച്ചിരുന്നതല്ല. പക്ഷേ കടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ ടീമിനായില്ലെന്നും ബ്രാവോ പറഞ്ഞു. യു എ ഇയിലെ ട്വന്റി-20 ലോകകപില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. നാല് മത്സരങ്ങളില്‍ നിന്ന് നേടിയത് 16 റണ്‍സും രണ്ട് വിക്കറ്റും മാത്രമാണ്. ഞായറാഴ്ചയാണ്​ ഓസ്‌ട്രേലിയക്കെതിരെ ബ്രാവോയുടെ അവസാന മത്സരം.


2004ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ബ്രാവോയുടെ ഏകദിന അരങ്ങേറ്റം. ആ വർഷം തന്നെ ടെസ്റ്റും കളിച്ചു. 40 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും ബ്രാവോ വിൻഡീസിന്‍റെ കുപ്പായമണിഞ്ഞിട്ടുണ്ട്​. ഏകദിനത്തിൽ 2968 റണ്‍സും 199 വികെറ്റും സ്വന്തമാക്കിയിട്ടുണ്ട്​. 90 ട്വന്‍റി 20യിൽ നിന്നായി 1245 റൺസും 78 വികെറ്റും വീഴ്​ത്തി. ടെസ്റ്റില്‍ 40 മത്സരങ്ങളില്‍ 2200 റണ്‍സും 86 വികെറ്റും നേടിയിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനൊപ്പം മൂന്നു ഐ സി സി കിരീടങ്ങളാണ് ബ്രാവോ നേടിയത്. ഏഴ് ട്വന്റി-20 ലോകകപില്‍ വിന്‍ഡീസിനായി കളിച്ച 38കാരന്‍ 2012ലും 2016ലും കിരീടം നേടിയ ടീമില്‍ അംഗമായിരുന്നു.

Keywords:  News, Gulf, Dubai, Cricket, West Indies, Player, World Cup, World, T20 World Cup, Dwayne Bravo, Dwayne Bravo to retire from international cricket after T20 World Cup.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia