Solar Park | സൂര്യ പ്രകാശത്തില്‍ നിന്ന് 1800 മെഗാവാട് വൈദ്യുതി; ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പാടം സ്ഥാപിക്കാനുള്ള ഒരുക്കത്തില്‍ ദുബൈ
Aug 15, 2023, 17:39 IST
ദുബൈ: (www.kvartha.com) ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പാടം സ്ഥാപിക്കാനുള്ള ഒരുക്കത്തില്‍ ദുബൈ. സൂര്യ പ്രകാശത്തില്‍ നിന്ന് 1800 മെഗാവാട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വമ്പന്‍ പദ്ധതിക്ക് ദുബൈ ഇലക്ട്രിസിറ്റ് ആന്‍ഡ് വാടര്‍ അതോറിറ്റി (ദീവ) അബൂദബി ഫ്യൂചര്‍ എനര്‍ജി കംപനിയുമായി കരാര്‍ ഒപ്പിട്ടു. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും സോളര്‍ പാര്‍കിലാണ് പുതിയ പാനലുകള്‍ സ്ഥാപിക്കുന്നത്.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 65 ലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ദുബൈയില്‍ ഇല്ലാതാകും. അടുത്ത വര്‍ഷം അവസാനത്തോടെ സോളര്‍ പാനലുകള്‍ പ്രവര്‍ത്തന സജ്ജമാകും.
മൊത്തം വൈദ്യുതിയില്‍ 16% സൗരോര്‍ജത്തില്‍ നിന്നാണ്. 2026 ആകുമ്പോഴേക്കും ആകെ വൈദ്യുതിയില്‍ 24 ശതമാനവും സൗരോര്‍ജത്തില്‍ നിന്നായിരിക്കും. 1800 മെഗാവാട പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൗരോര്‍ജ ഉല്‍പാദനം 4660 മെഗാവാട് ആകും. നിലവില്‍ ഇതുവരെ 2,327 മെഗാവാട് വൈദ്യുതി സൗരോര്‍ജത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നുണ്ട്.
ഒരു പ്രത്യേക സ്ഥലത്ത് സോളര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ കേന്ദ്രം എന്ന പദവി ഇതോടെ സോളര്‍ പാര്‍കിന് ലഭിക്കും. സോളര്‍ പാര്‍കിലെ ആറാം ഘട്ട വികസന പദ്ധതിയിലാണ് ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പാടം സൃഷ്ടിക്കുന്നത്. ഊര്‍ജ ഉല്‍പാദനത്തിനു പെട്രോളിയം സ്രോതസില്‍ നിന്ന് ഹരിത സ്രോതസിലേക്കുള്ള വലിയ ചുവടുമാറ്റമാണ് ഇതിലൂടെ ദുബൈ നടത്തുന്നത്. ഒരു കിലോവാടിന് 8 ദിര്‍ഹത്തില്‍ താഴെ മാത്രമാണ് സൗരോര്‍ജ വൈദ്യുതിയുടെ ഉല്‍പാദനച്ചെലവ്.
അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത ഊര്‍ജ സ്രോതസുകളിലേക്ക് ചുവടുമാറ്റി ഹരിത സമ്പദ് വ്യവസ്ഥയാക്കി ദുബൈയെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദീവ അറിയിച്ചു. 2050 ആകുമ്പോഴേക്കും കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തിലെത്തിക്കുകയെന്ന ദുബൈയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന വലിയ മാറ്റമാണിത്. 2050 ആകുമ്പോഴേക്കും വൈദ്യുതി ഉല്‍പാദന രംഗത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാകും.
Keywords: News, Gulf, Gulf-News, Dubai, DEWA, Abu Dhabi Masdar, Solar Park, Dubai’s DEWA selects Abu Dhabi’s Masdar to construct 6th phase of solar park.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.