30 ലക്ഷം ദിര്‍ഹമിന്റെ കവര്‍ച്ച: ദുബൈയില്‍ പിടിയിലായത് മലയാളികളടങ്ങുന്ന സംഘം
Aug 15, 2012, 22:43 IST
പിടിയിലായ കവര്‍ച്ചാ സംഘം |
ദുബൈയിലെ പ്രധാന കമ്പനികളുടെ ഗുദാമുകള്‍ സ്ഥിതിചെയ്യുന്ന ഖിസൈസ്, റാഷിദിയ, അല്‍ഖൂസ് ഭാഗങ്ങളിലെ വിവിധ വെയര്‍ ഹൗസുകളില്നിന്നായിരുന്നു കവര്‍ച്ച നടത്തിയത്. ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ തുടങ്ങിയ വിലപിടിപ്പുള്ള ഇനം ഇലക്‌ട്രോണിക് ഉല്പന്നങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഈ മാസം നാലിനായിരുന്നു കവര്‍ച്ച നടന്നത്.
സെക്യൂരിറ്റി ജീവനക്കാര്‍ ഇല്ലാത്തതും ക്യാമറകള്‍ സ്ഥാപികാത്തതുമായ വെയര്ഹൗസുകളിലായിരുന്നു കവര്‍ച്ച. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദുബൈ പോലീസിലെ സിഐഡി വിഭാഗം നടത്തിയ അന്വേഷണത്തില്‍ 24 മണിക്കൂറിനകം പ്രതികളെ ഷാര്‍ജയില്‍ നിന്ന് പിടികൂടുകയായിരുന്നു. ഒരാള്‍ വന്‍തോതില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പിക്കപ്പില്‍ കയറ്റുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നാല്‍വര്‍ സംഘത്തെ പിടികൂടുന്നതില്‍ കലാശിച്ചത്.
ഗുദാമുകളുടെ പൂട്ട് തകര്‍ത്ത ശേഷം മറ്റൊരു താഴിട്ട് പൂട്ടുകയാണ് പ്രതികള്‍ ആദ്യം ചെയ്തുവന്നത്. പിന്നീട് പിക്കപ്പ് ലോറിയുമായി വരുകയും സംഘം താക്കോലിട്ട് പൂട്ട് തുറന്ന് അകത്തുകടന്ന് സാധനങ്ങള്‍ കട്ട്കടത്തുകയുമായിരുന്നു.
ഈ രീതിയില്‍ കവര്‍ച്ച ചെയ്ത ആറു പിക്കപ്പ് ലോഡ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഒരു മാസത്തിനിടെ നടന്ന മറ്റു മൂന്നു കേസുകളിലെയും പ്രതികളാണിവരെന്ന് പോലീസ് പറഞ്ഞു. ഷാര്‍ജ, അജ്മാന് എന്നിവടങ്ങളിലും സമാനമായ കവര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗുദാമുകളിലും വിലപിടിച്ച സാധനങ്ങള്‍ സൂക്ഷിക്കുന്ന മറ്റുസ്ഥലങ്ങളിലും ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കമ്പനികളോട് അധികൃതര്‍ ആവശ്യപ്പെട്ടു.
Keywords: Gulf, Dubai, Sharjah, Robbery, Kasaragod, Accused, Police, Ware house, Ajman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.