Programme | ദുബൈക്കാരുടെ ശ്രദ്ധയ്ക്ക്: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഭാഗമാകാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ശനിയാഴ്ച ഈ പരിപാടിയില്‍ പങ്കെടുക്കൂ
May 9, 2023, 14:28 IST
ദുബൈ: (www.kvartha.com) സബീല്‍ പാര്‍ക്കില്‍ ഈ ശനിയാഴ്ച 2,000-ത്തിലധികം വ്യക്തികള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര യോഗ പരിപാടി നടക്കും. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ പങ്കാളികളുടെ സഹകരണത്തോടെയാണ് പരിപാടി. ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന പരിപാടി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ലോകത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ ഫ്രെയിം ആംഫി തിയേറ്ററിലെ സബീല്‍ പാര്‍ക്കില്‍ നടക്കുന്ന പ്രധാന പരിപാടിയുടെ മുന്നോടിയായി നിരവധി പരിപാടികള്‍ നടത്തിയിട്ടുണ്ട്.
പാര്‍ക്കില്‍ മൂവായിരത്തിലധികം പേര്‍ക്ക് യോഗ പരിശീലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുടുംബങ്ങളോട് കുട്ടികളുമൊത്ത് പോലും പരിപാടിയില്‍ സംബന്ധിക്കാന്‍ സംഘാടകര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പാര്‍ക്കിന്റെ വിവിധ കവാടങ്ങളില്‍ 200-ലധികം സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുക്കും. എല്ലാവര്‍ക്കും വിശാലമായ പാര്‍ക്കിംഗ് ലഭ്യമാണ്.
ജനങ്ങള്‍ക്ക് ദുബൈ മെട്രോ ഉപയോഗിക്കാം. പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന സന്ദര്‍ശകര്‍ക്ക് വൈകുന്നേരങ്ങളില്‍ പാര്‍ക്കിലേക്ക് സൗജന്യ പ്രവേശനം ദുബൈ മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ട്. യോഗയ്ക്കുള്ള മാറ്റുകള്‍ കൊണ്ടുപോകേണ്ടതില്ല.
സബീല്‍ പാര്‍ക്കില്‍ വൈകുന്നേരം നാല് മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും. സൂര്യന്‍ അസ്തമിച്ചതിന് ശേഷം എല്ലാ തലത്തിലുള്ള യോഗ പ്രേമികള്‍ക്കും 60 മിനിറ്റ് യോഗ സെഷനില്‍ ഭാഗമാവാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://fitze(dot)ae/yoga-world-record/ എന്ന സൈറ്റില്‍ കയറി ഓണ്‍ലൈനായോ കൗണ്ടറുകളിലോ രജിസ്റ്റര്‍ ചെയ്യാം.

Keywords: UAE News, Dubai News, Yoga, Guinness World Record, Dubai: Want to be part of a Guinness World Record?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.