Waives off loans | നിരവധി പൗരന്മാരുടെ വായ്പകള്‍ എഴുതിത്തള്ളി ദുബൈ കിരീടാവകാശി; 14.6 കോടി ദിര്‍ഹത്തിന്റെ പാകേജ് അനുവദിച്ചു

 


/ ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) നിരവധി സ്വദേശി പൗരന്മാരുടെ വായ്പകള്‍ എഴുതിത്തള്ളി ദുബൈ കിരീടാവകാശിയും എക്‌സിക്യൂടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. വായ്പകളില്‍ ഇനി അടയ്‌ക്കേണ്ട തുക പൂര്‍ണമായി ഇളവ് ചെയ്തുകൊണ്ട് ഉത്തരവിട്ടു. ദുബൈയില്‍ 426 സ്വദേശി പൗരന്മാരുടെ ഭവന വായ്പകളാണ് എഴുതിത്തള്ളിയത്.

Waives off loans | നിരവധി പൗരന്മാരുടെ വായ്പകള്‍ എഴുതിത്തള്ളി ദുബൈ കിരീടാവകാശി; 14.6 കോടി ദിര്‍ഹത്തിന്റെ പാകേജ് അനുവദിച്ചു

ഇവരുടെ വായ്പാ ബാധ്യതകള്‍ തീര്‍ക്കുന്നതിന് 14.6 കോടി ദിര്‍ഹത്തിന്റെ പാകേജാണ് ശൈഖ് ഹംദാന്റെ നിര്‍ദേശ പ്രകാരം അനുവദിച്ചിരിക്കുന്നത്. ദുബൈയിലെ എല്ലാ പൗരന്മാരുടെയും ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ സർവവിധ സഹായവും നല്‍കുന്നതിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് തുടരുമെന്ന് ശൈഖ് ഹംദാന്‍ ബിൻ മുഹമ്മദ് പ്രഖ്യാപനം നടത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

താഴ്ന്ന വരുമാനക്കാരും മറ്റ് തരത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുമായ സ്വദേശികള്‍ക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക. റമദാന്‍ മാസത്തിന്റെ അവസാന നാളുകളില്‍ ഈദുൽ ഫിത്വർ ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്തിരിക്കുന്ന വേളയില്‍ കൂടിയാണ് ദുബൈ കിരീടാവകാശി
ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാശിദിന്റെ അറിയിപ്പ് പുറത്തുവന്നത്.

Keywords: World, Gul, News, Dubai, Income, Citizen, Ramadan, Social Media,   Dubai waives Dh146m in housing loan repayments for low-income citizens.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia