Jailed | 'ചവറ്റുകുട്ടയിൽ ഒളിപ്പിച്ച 815,000 ദിർഹം മോഷ്ടിച്ചു'; യുഎഇയിൽ 2 തൊഴിലാളികൾക്ക് ജയിൽ ശിക്ഷ; ശേഷം നാടുകടത്താനും വിധി
Feb 9, 2023, 15:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com) വീട്ടിലെ ചവറ്റുകുട്ടയിൽ നിന്ന് 8,15,000 ദിർഹം മോഷ്ടിച്ചെന്ന കേസിൽ രണ്ട് തൊഴിലാളികൾക്ക് ജയിൽ ശിക്ഷ വിധിച്ചു. തന്റെ വില്ലയുടെ ടെറസിലെ ചെറിയ ചവറ്റുകുട്ടയിൽ ഒളിപ്പിച്ച പണം, അവധിക്ക് പോയപ്പോൾ ആരോ മോഷ്ടിച്ചതായി കാണിച്ച് അറബ് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടുപേർ പിടിയിലായത്.

'അന്വേഷണ സംഘം പ്രദേശത്ത് തിരച്ചിൽ നടത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു. വില്ല കോംപ്ലക്‌സിൽ മെയിന്റനൻസ് പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് എസി അറ്റകുറ്റപ്പണി നടത്തുന്നതിനായി എത്തിയ രണ്ട് തൊഴിലാളികളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. രണ്ട് പേരെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോൾ, രണ്ടുപേരും ചവറ്റുകുട്ടയിൽ നിന്ന് 81,5,000 ദിർഹം മോഷ്ടിച്ചതായും പണം തങ്ങൾക്കിടയിൽ പങ്കിടാൻ തീരുമാനിച്ചതായും സമ്മതിച്ചു.
തന്റെ രാജ്യത്ത് താമസിക്കുന്ന കുടുംബത്തിന് 3,45,000 ദിർഹം അയച്ചതായും ഒന്നാം പ്രതിയും 32,2,000 ദിർഹം കുടുംബത്തിന് അയച്ച് കൊടുത്തതായി രണ്ടാം പ്രതിയും സമ്മതിച്ചു. അയച്ച പണം പൊലീസ് കണ്ടെടുത്തു. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി തൊഴിലാളികളെ കുറ്റക്കാരായി കണ്ടെത്തി അവരെ മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയും പിന്നീട് നാടുകടത്താൻ ഉത്തരവിടുകയു ചെയ്തു. ഇവർക്ക് 165,000 ദിർഹം പിഴയും ചുമത്തിയിട്ടുണ്ട്', പൊലീസ് അധികൃതർ പറഞ്ഞു.
Keywords: News,World,international,Gulf,Dubai,Punishment,Prison,theft,UAE,Labours, Dubai: Two jailed for stealing Dh815,000 from garbage can
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.