ദുബൈയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി വിസകൾ ഡിസംബർ 9 വരെ നീട്ടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 11.08.2021) കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ യാത്ര കുരുക്കിൽ അകപ്പെട്ട് സ്വദേശങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് ഇളവുകളുമായി ദുബൈ സർകാർ. ഇക്കാലയളവിൽ കാലാവധി പൂർത്തിയായ റെസിഡൻസി വിസകൾ ഡിസംബർ 9 വരെ നീട്ടിയതായി അമെർ സെൻ്റർ വ്യക്തമാക്കി. 

ദുബൈയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി വിസകൾ ഡിസംബർ 9 വരെ നീട്ടി

യുഎ ഇയിലേയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അവരുടെ വിസ സ്റ്റാറ്റസ് https://amer.gdrfad.gov.ae/visa-inquiry എന്ന വെബ്സൈറ്റിലൂടെ പരിശോധിക്കാവുന്നതാണ്. 
Aster mims 04/11/2022

അതേസമയം യു എ ഇയിലേയ്ക്ക് യാത്ര ചെയ്യുന്നതിന് മുൻപ് ജിഡി ആർ എഫ് എയിൽ നിന്നും യാത്ര അനുമതിക്കായി അപേക്ഷിക്കണമെന്നും അമെർ സെൻ്റർ അറിയിച്ചു. അർടി പിസി ആർ പരിശോധന ഫലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും യാത്രികർ പാലിക്കണമെന്നും അമെർ സെൻ്റർ അധികൃതർ കൂട്ടിച്ചേർത്തു.  

ദുബൈ റെസിഡൻസി വിസ കൈവശമുള്ളവർക്ക് മാത്രമാണ് വിസ കാലാവധി നീട്ടിയത്. മറ്റ് എമിറേറ്റുകളിലെ റെസിഡൻസി വിസക്കാരുടെ കാര്യങ്ങളിൽ ഇതുവരെ വ്യക്തത ആയിട്ടില്ല. കഴിഞ്ഞ 6 മാസമായി ദുബൈക്ക് പുറത്ത് കഴിയുന്ന റെസിഡൻസ് വിസക്കാർക്കും എമിറേറ്റിലേയ്ക്ക് തിരിച്ച് വരാവുന്നതാണ്. 

sSUMMARY: Travel agents who have been trying to get pre-travel approvals for residents stranded in India and Pakistan, for example, have also confirmed that their clients have been granted an automatic visa extension.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script