ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്; പൈപ് ലൈനില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ദുബൈ അല്‍ ഹദിഖ സ്ട്രീറ്റ് അടച്ചതായി അധികൃതര്‍

 


ADVERTISEMENT


ദുബൈ: (www.kvartha.com 26.12.2020) മുനിസിപല്‍ ഇറിഗേഷന്‍ പൈപ് ലൈനില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ദുബൈ അല്‍ ഹദിഖ സ്ട്രീറ്റ് അടച്ചതായി അധികൃതര്‍ അറിയിച്ചു. അല്‍ വസ്ല്‍ സ്ട്രീറ്റിലേക്കുള്ള റോഡ് ഗതാഗതം ഇതുവഴി തടസപ്പെടുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട് അതോരിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ശൈഖ് സായിദ് റോഡില്‍ നിന്നുള്ള ഇന്റര്‍സെക്ഷന്‍ മുതല്‍ അല്‍ വസ്ല്‍ സ്ട്രീറ്റ് വരെയാണ് റോഡ് അടച്ചത്. 
Aster_MIMS

ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്; പൈപ് ലൈനില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ദുബൈ അല്‍ ഹദിഖ സ്ട്രീറ്റ് അടച്ചതായി അധികൃതര്‍


അബൂദബിയില്‍ നിന്നും ജബല്‍ അലിയില്‍ നിന്നു വരുന്നവര്‍ അല്‍ മനാറ, ഉമ്മുല്‍ ശരീഫ് സ്ട്രീറ്റുകളും ട്രേഡ് സെന്റര്‍ ഭാഗത്ത് നിന്ന് യാത്ര ചെയ്യുന്നവര്‍ അല്‍ സഫ, ഉമ്മു അമാറ സ്ട്രീറ്റുകളും ഉപയോഗിക്കണമെന്നാണ് പൊലീസിന്റെ അറിയിപ്പ്.

Keywords:  News, World, Gulf, Dubai, Travel, Traffic, Vehicles, Auto & Vehicles, Warning, Road, Dubai traffic alert: Road closed due to water leakage
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia