Electrocuted | തൃശ്ശൂര്‍ സ്വദേശിനി ദുബൈയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
Jun 19, 2023, 18:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com) മലയാളി യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശിനി നീതു ഗണേഷ് (35) ആണ് അല്‍ തവാറില്‍ മരിച്ചത്. കൊല്ലം മേടയില്‍മുക്ക് സ്വദേശി ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യയാണ്.
വ്യാഴാഴ്ച രാത്രി വീട്ടില്‍വെച്ചാണ് നീതുവിന് വൈദ്യുതാഘാതമേറ്റത്. കുളിമുറിയിലെ വെള്ളത്തില്‍നിന്നും വൈദ്യുതാഘാതമേറ്റതായാണ് വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരേതനായ ഗണേഷിന്റെയും യമുനയുടെയും മകളാണ്. ദമ്പതികള്‍ ഇരുവരും ദുബൈയില്‍ എന്‍ജിനീയര്‍മാരാണ്. അഞ്ച് വയസുള്ള നിവിഷ് കൃഷ്ണ ഏകമകനാണ്.
Keywords: News, Gulf, Gulf-News, Accident-News, Dubai, Thrissur Native, Electrocuted, Malayali Woman, Gulf, Dubai: Thrissur native electrocuted.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

