ഷോറൂമിൽ നിന്നും 13 മില്യൺ ദിർഹമിന്റെ വാച്ചുകളും ആഭരണങ്ങളും മോഷ്ടിച്ച സംഘത്തെ ദുബൈ പൊലീസ് 10 മണിക്കൂറിനുള്ളിൽ പിടികൂടി
Jul 28, 2021, 21:19 IST
ദുബൈ: (www.kvartha.com 28.07.2021) കവർച്ച സംഘത്തെ ദുബൈ പൊലീസ് പത്ത് മണിക്കൂറിനുള്ളിൽ പിടികൂടി. ഷോറൂമിൽ നിന്നും 13 മില്യൺ ദിർഹത്തിന്റെ വാച്ചുകളും ആഭരണങ്ങളും മോഷ്ടിച്ച യൂറോപ്യൻ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ഷോറൂമിന്റെ ജനൽ ഇളക്കി മാറ്റി അകത്ത് കടന്നായിരുന്നു കവർച്ച. ബൈക്കിലെത്തിയാണ് സംഘം കവർച്ച നടത്തിയത്.
കൃത്യം നടന്ന് പത്ത് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാനായി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലിൽ ഇബ്രാഹിം അൽ മൻസൂരിയാണ് ഇക്കാര്യം അറിയിച്ചത്.
രാവിലെ ഒൻപത് മണിക്ക് ഷോറൂം തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഇയാൾ ഉടനെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മോഷണ വസ്തുക്കൾ ഉടമകൾക്ക് തിരിച്ച് നൽകിയതായി മേജർ ജനറൽ ഖലിൽ ഇബ്രാഹിം അൽ മൻസൂരി അറിയിച്ചു.
അതേസമയം പത്ത് മണിക്കൂറിനുള്ളിൽ മോഷണ സംഘത്തെ അറസ്റ്റ് ചെയ്ത ദുബൈ പൊലീസിനെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. പ്രത്യേകിച്ചും തെളിവുകളൊന്നും അവശേഷിപ്പിക്കാതെയായിരുന്നു മോഷ്ടാക്കൾ ബൈക്കുകളിൽ കടന്നുകളഞ്ഞത്.
SUMMARY: An Arab man had opened the shop at 9am to find all the jewellery and watches missing. He immediately called the police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.