Taxi | ദുബൈയിൽ ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണയോട്ടം ആരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണയോട്ടം ജുമൈറ ഒന്നില്‍ ആരംഭിച്ചു. സ്വയം നിയന്ത്രിത വാഹന കമ്പനിയായ ക്രൂസുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTA) ചെയർമാൻ ഹിസ് എക്സലൻസി മത്വർ മുഹമ്മദ് അൽ ത്വാഇർ അറിയിച്ചു. പരീക്ഷണം വിജയിച്ചാല്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ വ്യാപിപ്പിക്കാനാണ് പരിപാടി.

Taxi | ദുബൈയിൽ ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണയോട്ടം ആരംഭിച്ചു

വിവിധ മേഖലകളില്‍ സ്വയം നിയന്ത്രിത വാഹനങ്ങള്‍ വ്യാപിപ്പിച്ച് സേവനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ആര്‍ടിഎയുടെ ലക്ഷ്യം. ദുബൈയിലെ താമസക്കാരുടെയും വിനോദ സഞ്ചാരികളുടെയും സന്ദര്‍ശകരുടെയും ക്ഷേമവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ വിദേശ നിക്ഷേപം ദുബൈയിലേക്ക് ആകര്‍ഷിക്കാനാകുമെന്നും കരുതുന്നു.
Aster mims 04/11/2022

Taxi | ദുബൈയിൽ ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണയോട്ടം ആരംഭിച്ചു

ഏഴു വര്‍ഷത്തിനകം പൊതുഗതാഗത രംഗത്തെ 25% വാഹനങ്ങള്‍ സ്വയം നിയന്ത്രിത വാഹനങ്ങളാക്കി മാറ്റാനാണ് ദുബൈയുടെ പദ്ധതിയെന്ന് ചെയർമാൻ അറിയിച്ചു. അബുദബിയില്‍ മാസങ്ങളായി സ്വയം നിയന്ത്രിത വാഹനങ്ങള്‍ വിവിധ മേഖലകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. അത്യാധുനിക ക്യാമറ, സെന്‍സര്‍ തുടങ്ങി നവീനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ഇവ സര്‍വീസ് നടത്തുന്നത്. മുന്നിലും പിന്നിലും വശങ്ങളിലുമുള്ള മാര്‍ഗതടസം കണ്ട് സ്വയം പ്രവര്‍ത്തിക്കാനും ഇവയ്ക്ക് സാധിക്കും.

Keywords: News, World, Dubai, Dubai, RTA, Jumeirah, UAE News, Taxi, Dubai: RTA begins testing driverless taxis in Jumeirah.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia