Dubai Robot | ദുബൈയിൽ നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്താൻ മുഖം തിരിച്ചറിയുന്ന റോബോട്ടിനെ പുറത്തിറക്കി! ഇ-സ്‌കൂട്ടർ, സൈക്കിൾ ഓടിക്കുന്നവർ ശ്രദ്ധിക്കുക; രണ്ട് കിലോമീറ്റർ വരെ നിരീക്ഷിക്കാനാവും; സവിശേഷതകൾ അറിയാം

ദുബൈ: (KVARTHA) ഇലക്ട്രിക് സ്‌കൂട്ടറുകൾക്കും സൈക്കിളുകൾക്കുമായി നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ദുബൈയിൽ റോബോട്ട് വരുന്നു. മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യയിൽ എമിറേറ്റ്‌സ് ഐഡിയുമായി ബന്ധിപ്പിച്ചാണ് 'റോബോകോപ്പ്' എന്ന റോബോട്ട് പ്രവർത്തിക്കുക. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യാഴാഴ്ച ജുമൈറ 3 ബീച്ച് ഏരിയയിൽ സ്മാർട്ട് റോബോട്ടിൻ്റെ പരീക്ഷണ ഘട്ടം ആരംഭിച്ചു.
  
Dubai Robot | ദുബൈയിൽ നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്താൻ മുഖം തിരിച്ചറിയുന്ന റോബോട്ടിനെ പുറത്തിറക്കി! ഇ-സ്‌കൂട്ടർ, സൈക്കിൾ ഓടിക്കുന്നവർ ശ്രദ്ധിക്കുക; രണ്ട് കിലോമീറ്റർ വരെ നിരീക്ഷിക്കാനാവും; സവിശേഷതകൾ അറിയാം

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് റോബോട്ട് നിയമലംഘകരെ കണ്ടെത്തുക. ഹെൽമറ്റ് ധരിക്കാത്തത് പോലുള്ള നിയമലംഘനങ്ങൾ, അനധികൃത സ്ഥലങ്ങളിൽ സ്കൂട്ടറുകൾ പാർക്ക് ചെയ്യൽ, കാൽനടക്കാർക്ക് മാത്രമുള്ള പാതയിലൂടെ സ്കൂട്ടറുകളും സൈക്കിളുകളും ഓടിക്കുക തുടങ്ങിയവയാണ് പ്രധാന നിയമ ലംഘനങ്ങൾ. എന്നിരുന്നാലും, 30 ദിവസത്തെ പരീക്ഷണ കാലയളവിൽ പിഴയൊന്നും ചുമത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി.

പരീക്ഷണ ഘട്ടത്തിൽ പ്രവൃത്തിദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 11 വരെയും വാരാന്ത്യത്തിൽ വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ ഒരു മണി വരെയും റോബോട്ട് പ്രവർത്തിക്കും. എട്ട് മണിക്കൂർ ബാറ്ററി പവറിൽ പ്രവർത്തിക്കുന്ന 4കെ ക്യാമറയാണ് റോബോട്ടിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് റോബോട്ട് നിർമ്മിച്ച ടെർമിനസ് ഗ്രൂപ്പിൻ്റെ സെയിൽസ് ഡയറക്ടർ എഹ്‌സാൻ ഹമീദ് പറഞ്ഞു. ഇതിന് 85 ശതമാനത്തിലധികം കൃത്യതയോടെ ലംഘനങ്ങൾ തിരിച്ചറിയാനും അഞ്ച് സെക്കൻഡിനുള്ളിൽ ഡാറ്റ കൈമാറാനും കഴിയും. രണ്ട് കിലോമീറ്റർ വരെ നിരീക്ഷണ പരിധിയുമുണ്ട്.
  
Dubai Robot | ദുബൈയിൽ നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്താൻ മുഖം തിരിച്ചറിയുന്ന റോബോട്ടിനെ പുറത്തിറക്കി! ഇ-സ്‌കൂട്ടർ, സൈക്കിൾ ഓടിക്കുന്നവർ ശ്രദ്ധിക്കുക; രണ്ട് കിലോമീറ്റർ വരെ നിരീക്ഷിക്കാനാവും; സവിശേഷതകൾ അറിയാം

Keywords:  News, Malayalam-News, World, World-News, Gulf, Gulf-News, Technology, Dubai rolls out robot that will use facial recognition to fine e-scooter, bicycle rule violators.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia