Registration | അപാര്‍ട്‌മെന്റുകളില്‍ കൂടെ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ രെജിസ്റ്റര്‍ ചെയ്യാന്‍ ദുബൈ നിവാസികള്‍ക്ക് രണ്ടാഴ്ചത്തെ സമയം

 




ദുബൈ: (www.kvartha.com) അപാര്‍ട്‌മെന്റുകളില്‍ കൂടെ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ രെജിസ്റ്റര്‍ ചെയ്യാന്‍ ദുബൈ നിവാസികള്‍ക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരിക്കുകയാണ്. ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ Dubai REST ആപ് വഴിയാണ് രെജിസ്റ്റര്‍ ചെയ്യേണ്ടത്. 

കെട്ടിട ഉടമകള്‍, പ്രോപര്‍ടി മാനേജ്‌മെന്റ് കംപനികള്‍, വാടകക്കാര്‍ എന്നിവര്‍ക്കെല്ലാം ഇത് നിര്‍ബന്ധമാണെന്ന് ദുബൈ ലാന്‍ഡ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ വാടകയ്‌ക്കോ കഴിയുന്നവര്‍ തങ്ങള്‍ക്ക് ഒപ്പം താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രെജിസ്റ്റര്‍ ചെയ്യണമെന്നാണ് അറിയിപ്പ്.

എട്ട് സ്റ്റെപുകളുള്ള നടപടിക്രമം ഇതിനായി Dubai REST ആപില്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ കെട്ടിട ഉടമകളും ഡെവലപര്‍മാരും പ്രോപര്‍ടി മാനേജ്‌മെന്റ് കംപനികളും വാടകക്കാരും ഈ എട്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കി തങ്ങള്‍ക്കൊപ്പം താമസിക്കുന്നവരുടെ വിവരങ്ങള്‍ രെജിസ്റ്റര്‍ ചെയ്തിരിക്കണം. 

Dubai REST ആപ് ഓപണ്‍ ചെയ്ത ശേഷം ആദ്യമായി ഉപയോഗിക്കുന്നവര്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ശേഷം Individual എന്ന ഭാഗം തെരഞ്ഞെടുത്ത് UAE PASS ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ലോഗിന്‍ വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം ലഭിക്കുന്ന ഡാഷ്‌ബോഡില്‍ നിന്ന് നിങ്ങളുടെ പ്രോപര്‍ടി തെരഞ്ഞെടുക്കണം. തുടര്‍ന്ന് മാനേജ് കോഒക്യുപന്റ്‌സ് എന്ന മെനു സെലക്ട് ചെയ്ത് പ്രൊസീഡ് ക്ലിക് ചെയ്യണം. ഇതില്‍ Add more എന്ന് നല്‍കി ഒപ്പം താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ ചേര്‍ക്കുകയാണ് വേണ്ടത്. 

Registration | അപാര്‍ട്‌മെന്റുകളില്‍ കൂടെ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ രെജിസ്റ്റര്‍ ചെയ്യാന്‍ ദുബൈ നിവാസികള്‍ക്ക് രണ്ടാഴ്ചത്തെ സമയം


ഓരോരുത്തരുടെയും എമിറേറ്റ്‌സ് ഐഡിയും ജനന തീയതിയും നല്‍കിയ ശേഷം വെരിഫൈ ബടന്‍ (Button) ക്ലിക് ചെയ്യാം. കുടുംബാംഗങ്ങളും അല്ലാതെയുമായി നിങ്ങള്‍ക്കൊപ്പം ആ പ്രോപര്‍ടിയില്‍ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്. ഡിലീറ്റ് ഐകന്‍ (Icon) ഉപയോഗിച്ച് വേണമെങ്കില്‍ പേരുകള്‍ നീക്കം ചെയ്യുകയും ചെയ്യാം. വിവരങ്ങള്‍ നല്‍കുന്നത് പൂര്‍ത്തിയായാല്‍ സബ്മിറ്റ് ചെയ്യണം. 

താമസിക്കുന്ന എല്ലാവരുടെയും വ്യക്തിവിവരങ്ങളും എമിറേറ്റ്‌സ് ഐഡിയും ഇതിനായി നല്‍കേണ്ടതുണ്ട്. ഒരുതവണ രെജിസ്റ്റര്‍ ചെയ്താല്‍ പിന്നീടുള്ള വാടക കരാറുകളില്‍ ഇവരുടെ വിവരങ്ങള്‍ സ്വമേധയാ ചേര്‍ക്കപ്പെടും. 

Keywords:  News,World,international,Dubai,Gulf,Registration,Top-Headlines, Dubai residents have two weeks to register all cohabitants in apartments
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia