Cyber Fraud | പ്രവാസികൾ സൂക്ഷിക്കുക: അവധി ദിവസങ്ങൾ അവസരമാക്കാൻ സൈബർ തട്ടിപ്പുകാർ രംഗത്ത്; ദുബൈയിൽ ഭക്ഷണവും കളിപ്പാട്ടങ്ങളും ഓർഡർ ചെയ്തയാൾക്ക് നഷ്ടമായത് 4,848 ദിർഹം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Jun 28, 2023, 15:14 IST
ദുബൈ: (www.kvartha.com) ബർഗർ, ഫ്രൈ, പാനീയം, കളിപ്പാട്ടങ്ങൾ എന്നിവ ഓൺലൈനായി ഓർഡർ ചെയ്യുന്നതിനിടെ ദുബൈ സ്വദേശിയുടെ 4,848 ദിർഹം തട്ടിയെടുത്തതായി പരാതി. ഒരു ജനപ്രിയ ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ ഒറിജിനൽ വെബ്‌സൈറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സൈബർ മോഷ്ടാക്കൾ പണം മോഷ്ടിച്ചത്.
'ജൂൺ 26-ന്, ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിൽ നിന്നുള്ളതാണെന്ന് കരുതി ഒരു പോപ്പ്-അപ്പ് പരസ്യം ഞാൻ ക്ലിക്ക് ചെയ്തു. അന്ന് നടത്തുന്ന പർച്ചേസുകൾക്ക് 50 ശതമാനം കിഴിവായിരുന്നു ഓഫർ. മികച്ച ഓഫറാണെന്ന് കരുതി പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. ഓർഡർ ചെയ്ത സാധനങ്ങൾക്ക് ബിൽ ആയി 37 ദിർഹം അടയ്‌ക്കേണ്ടതുണ്ടായിരുന്നു, അത് ചെയ്തു. ഞാൻ ഒടിപിയും നൽകി. തട്ടിപ്പിനിരയായി എന്ന് പെട്ടെന്ന് മനസിലായി. 4,848 ദിർഹം ഇടപാട് നടത്തിയതായി എന്റെ ബാങ്കിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു. ഓർഡർ ചെയ്ത വസ്തുക്കൾ വീട്ടിൽ എത്തിയതുമില്ല', ഇരയായ വ്യക്തിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ജാഗ്രത പാലിക്കുക
ദുബൈ സ്വദേശി പൊലീസിനെ സമീപിച്ചിട്ടുണ്ട്. എന്നിരുന്നാലും തട്ടിപ്പുകാരിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് നേരത്തെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ പല വ്യാജ സൈറ്റുകളും പ്രമുഖ ബ്രാൻഡുകളുടേതിന് സമാനമായി വലിയ കിഴിവുകൾ വാഗ്ദാനം ചെയ്ത് ലിങ്കുകൾ അയച്ചും മറ്റും തട്ടിപ്പ് നടത്തുന്നുണ്ട്. സിവിവി നമ്പറും ഒടിപിയും ഉൾപ്പെടെയുള്ള രഹസ്യാത്മക ബാങ്ക് വിവരങ്ങൾ ആർക്കും നൽകരുതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
ലഭിക്കുന്ന ലിങ്കിലെ യുആർഎലുകൾ (URL) അല്ലെങ്കിൽ വെബ് വിലാസം രണ്ടുതവണ പരിശോധിക്കണമെന്നും ഏറ്റവും പ്രധാനമായി അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകൾ തുറക്കരുതെന്നും പൊലീസ് പറഞ്ഞു.
തട്ടിപ്പ് എങ്ങനെ കണ്ടെത്താം?
നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശത്തിലെ ചില സൂചനകളിലൂടെ ഇക്കാര്യം ശ്രദ്ധിക്കാനാകും. ഇതിൽ ഉൾപ്പെടുന്നവ:
> മോശം വ്യാകരണം
> അക്ഷരത്തെറ്റുള്ള വാക്കുകൾ
> അധികൃതരുടെ പേര് പ്രദർശിപ്പിക്കാത്ത അജ്ഞാത നമ്പർ അല്ലെങ്കിൽ ഐഡി
> പേയ്മെന്റിനുള്ള ലിങ്ക്
> ഉടൻ പണമടയ്ക്കാൻ ആവശ്യപ്പെടുന്ന ഒരു സന്ദേശം.
എന്ത് ചെയ്യാനാവും?
തട്ടിപ്പുകാർക്ക് ഇരയാകരുത്. നിങ്ങളുടെ ഒടിപി ഒരിക്കലും പങ്കിടരുത്. സംശയാസ്പദമായ കോളുകൾ, തട്ടിപ്പുകൾ എന്നിവ അധികാരികളെ അറിയിക്കുക. 901 (ദുബൈ പൊലീസ്) എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ അടുത്തുള്ള സ്മാർട്ട് പൊലീസ് സ്റ്റേഷനിൽ (എസ്‌പിഎസ്) അല്ലെങ്കിൽ 'ഇ-ക്രൈം', ദുബൈ പൊലീസ് വെബ്‌സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവ വഴി റിപ്പോർട്ട് ചെയ്യാം.
Keywords: News, World, Gulf, Cyber Fraud, Dubai Police, Complaint, Bank, Message, Order, Dubai resident scammed off Dh4,848 while ordering burger, fries, drink and toys online.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.