Rescued | കടലിൽ കുടുങ്ങിയവരെ രക്ഷിച്ച് ദുബൈ മറൈൻ പൊലീസ് സേന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA)
കടലിൽ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി മറൈൻ പൊലീസ് സേന . എയർ സ്കീയിങ്ങിനിടെ കടലിൽ കുടുങ്ങിയവരെയാണ് ദുബൈ മറൈൻ പൊലീസ് സംഘം രക്ഷപ്പെടുത്തിയത്. അടിയന്തരസഹായം അഭ്യർഥിച്ചുള്ള ഫോൺവിളി ലഭിച്ചയുടനെ പട്രോളിങ് സംഘം രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.

Rescued | കടലിൽ കുടുങ്ങിയവരെ രക്ഷിച്ച് ദുബൈ മറൈൻ പൊലീസ് സേന

ബീചുകളിലെ സുരക്ഷാ പട്രോളിങ് ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഇവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതെന്ന് പോർട്‌സ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ഡോ. ഹസൻ സുഹൈൽ സാബിത് അൽ സുവൈദി പറഞ്ഞു.

കാറും കോളും നിറഞ്ഞ സാഗര നടുവിൽ നിന്ന്, ആഞ്ഞടിച്ച തിരമാലകൾക്കും കാറ്റിനുമിടയിൽനിന്ന് അതിസാഹസികമായാണ് മൂവരെയും കരയിലേക്കെത്തിച്ചത്. കരയിലെത്തിച്ച ഇവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനായി ആശുപത്രിയിലേക്ക് മാറ്റിയതായും അൽ സുവൈദി പറഞ്ഞു.

Keywords: News, World, Dubai Police, UAE Government, Dubai Police marine unit in heroic move to save 3 air skiers caught in dust storm لعقيد دكتور حسن سهيل السويدي < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia