Dubai Police | പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്! മൂടൽമഞ്ഞിൽ വാഹനമോടിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മനസിൽ വെക്കുക; മുന്നറിയിപ്പുമായി ദുബൈ പൊലീസ്

 


ദുബൈ: (KVARTHA) കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂടൽമഞ്ഞുള്ള കാലാവസ്ഥയാണ് യുഎഇയിൽ. ഇത് വാഹനമോടിക്കുന്നവർക്ക് വെല്ലുവിളിയും അപകടകരവുമാണ്. ദൃശ്യപരത കുറയുന്നത് അപകടങ്ങളുടെ സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു. മൂടൽമഞ്ഞിൽ വാഹനമോടിക്കുമ്പോൾ എങ്ങനെ സുരക്ഷിതരായിരിക്കണമെന്നതിനെക്കുറിച്ചുള്ള നുറുങ്ങുകളോടെ ദുബൈ പൊലീസും റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ മൂ‍ടൽ മഞ്ഞിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ ജാഗ്രത അനിവാര്യമാണ്.

Dubai Police | പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്! മൂടൽമഞ്ഞിൽ വാഹനമോടിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മനസിൽ വെക്കുക; മുന്നറിയിപ്പുമായി ദുബൈ പൊലീസ്

* വേഗത കുറയ്ക്കുക

മൂടൽമഞ്ഞുള്ള സാഹചര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ നടപടികളിലൊന്ന് നിങ്ങളുടെ വേഗത കുറയ്ക്കുക എന്നതാണ്. വേഗത കുറവാണെങ്കിൽ അപ്രതീക്ഷിത സന്ദർഭങ്ങളിൽ പെട്ടെന്നുള്ള നടപടികൾ സ്വീകരിക്കാൻ പ്രയോജനകരമാകും.

* ലോ-ബീം ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കുക

ഹെഡ്‌ലൈറ്റ് ഉപയോഗിക്കുന്നവർ ലോ ബീം ഉപയോഗിക്കണം. ഇവ മൂടൽമഞ്ഞിനെ പ്രതിഫലിപ്പിക്കാതെ മികച്ച പ്രകാശം നൽകുന്നു.

* സുരക്ഷിതമായ അകലം പാലിക്കുക

മുന്നിലുള്ള വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കുക. നിങ്ങളുടെ മുന്നിലുള്ള വാഹനം വേഗത കുറയ്ക്കുകയോ പെട്ടെന്ന് നിർത്തുകയോ ചെയ്താൽ അപകടം ഒഴിവാക്കുന്നതിന് ഇത് സഹായിക്കും.

* ജാഗ്രതയോടെയും ശ്രദ്ധയോടെയും ഡ്രൈവ് ചെയ്യുക

ശ്രദ്ധാശൈഥില്യങ്ങൾ പരമാവധി കുറയ്ക്കുകയും റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ട്രാഫിക് ശബ്‌ദങ്ങൾ ശ്രദ്ധിക്കുകയും അടുത്തുവരുന്ന വാഹനങ്ങളെക്കുറിച്ച് അറിയാൻ നിങ്ങളുടെ കേൾവിശക്തി നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യുക.

* ഫോഗ് ലൈറ്റുകൾ ഉപയോഗിക്കുക

നിങ്ങളുടെ വാഹനത്തിൽ ഫോഗ് ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, ലോ-ബീം ഹെഡ്‌ലൈറ്റുകൾക്കൊപ്പം അവ ഉപയോഗിക്കുക.

* ആവശ്യമെങ്കിൽ നിർത്തിയിടുക

ദൃശ്യപരത വളരെ മോശമായാൽ, സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ട് മൂടൽമഞ്ഞ് കുറയുന്നത് വരെ കാത്തിരിക്കുക. റോഡിലോ അരികിലോ നിർത്തരുത്, കാരണം ഇത് മറ്റ് ഡ്രൈവർമാർക്ക് അപകടകരമാണ്.

* അത്യാവശ്യ ഘട്ടങ്ങളിൽ മതി ലെയ്ൻ മാറ്റം

അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ലെയ്ൻ മാറാവു. പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ ഒഴിവാക്കുക. ലെയ്ൻ മാറ്റത്തിന് നിർബന്ധമായും ഇൻഡിക്കേറ്റർ പ്രകാശിപ്പിക്കണം. മറ്റ് വാഹനങ്ങൾ കടന്നുപോകുമ്പോൾ ജാഗ്രത പാലിക്കുക.

Keywords: Malayalam-News, World, World-News, Gulf, Gulf-News, Dubai, Police, Rules, Driving, Uae, Dubai Police issues warning: 7 rules to remember in the UAE when driving in the fog.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia