നിയമ ലംഘകരെ കണ്ടെത്താൻ തിരിച്ചറിയാൻ കഴിയാത്ത വിധം ഡ്രോണുകൾ പറത്തി ദുബൈ പൊലീസ്; മാസ്‌ക് ധരിക്കാത്ത 518 പേർ കുടുങ്ങി; പിടിക്കപ്പെട്ടവരിൽ മലയാളികളും; കനത്ത പിഴ
May 27, 2021, 15:38 IST
ദുബൈ: (www.kvartha.com 27.05.2021) നിയമ ലംഘകരെ കണ്ടെത്താൻ പൊലീസ് നടത്തിയ ഡ്രോൺ ഉപയോഗിച്ചുള്ള അന്വേഷണത്തിൽ ദുബൈ നായിഫിൽ മാസ്‌ക് ധരിക്കാത്ത 518 പേർ കുടുങ്ങി. പിടിക്കപ്പെട്ടവർക്ക് കനത്ത പിഴ ചുമത്തി. മുഖങ്ങളെ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയുള്ള ഡ്രോണുകളാണ് പൊലീസ് പരീക്ഷിച്ചത്. ഇവ ഉപയോഗിച്ച് ഇടുങ്ങിയ തെരുവുകളിലും ഇടവഴികളിലും റെകോർഡു ചെയ്യാനുമാകും. കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കാത്ത ആളുകളെ പിടികൂടുന്നതിനു പുറമേ, മറ്റു കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും ഡ്രോണുകൾ ഉപയോഗിച്ചു.
മാസ്ക് ധരിക്കാത്തതടക്കം 4,400 നിയമ ലംഘനങ്ങളാണ് ഈ വർഷം ഡ്രോണുകൾ രേഖപ്പെടുത്തിയത്. നിയമങ്ങൾ പാലിക്കാതെ റോഡുകൾ മുറിച്ച് കടന്ന 37 പേർക്കും പിഴ ചുമത്തി. 2,933 ട്രാഫിക് നിയമലംഘനങ്ങളാണ് ഡ്രോണിൽ കുടുങ്ങിയത്. 128 സൈകിൾ യാത്രക്കാർക്കും 159 കാർ യാത്രക്കാർക്കും ഇ-സ്‌കൂടെറുകൾ അനധികൃതമായി ഉപയോഗിച്ചതിന് 706 പേർക്കും പിഴയിട്ടു. തെരുവുകളിൽ അനധികൃത ലഹരിവസ്തുക്കൾ വിൽക്കുന്ന ആളുകളെയും ഡ്രോൺ കണ്ടെത്തിയിട്ടുണ്ട്. ഡ്രോണിൽ കുടുങ്ങിയ കുറ്റവാളികളെ അവരുടെ സ്ഥലത്തേക്ക് പോയി നിമിഷങ്ങൾക്കകം പൊലീസ് അറസ്റ്റ് ചെയ്‌തു.
വിവിധ തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഡ്രോണുകൾ ഉപയോഗിക്കുന്നത് ഈ മേഖലൽ ആദ്യമായാണെന്ന് നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ താരീഖ് തഹ്‌ലക് പറഞ്ഞു. തീവ്രമായ പഠനത്തിന് ശേഷമാണ് പദ്ധതി ആരംഭിച്ചത്. വാണിജ്യ, പാർപിട മേഖലകളിൽ രണ്ട് ഡ്രോണുകളാണ് നായിഫിൽ ഉപയോഗിച്ചത്. ആളുകൾക്ക് മനസിലാക്കാൻ കഴിയാത്ത വിധത്തിൽ ഡ്രോണുകൾക്ക് മുഖങ്ങൾ, കാറുകളുടെ പ്ലേറ്റ് നമ്പറുകൾ എന്നിവ തിരിച്ചറിയാനും സ്ഥലങ്ങളുടെ ക്ലോസപ് ഷോടുകൾ എടുക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Gulf, News, Dubai, Top-Headlines, COVID-19, Corona, Mask, Fine, Police, Rules, Malayalees, Dubai police fly unidentifiable drones to find COVID rule violators; 518 not wearing mask people trapped.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.