ഇടയ്ക്കിടെ പുതിയ സൂപെര്‍സ്റ്റാര്‍ വാഹനങ്ങളെ പട്രോളിങ് നിരയിലേക്ക് ചേര്‍ത്ത് വാഹനപ്രേമികളെ കൊതിപ്പിക്കാറുള്ള ദുബൈ പൊലീസ് ഇത്തവണ അമ്പരപ്പിച്ചത് ഒറ്റയടിക്ക് 100 ഔഡി കാറുകള്‍ സ്വന്തമാക്കി
Sep 27, 2021, 11:13 IST
ദുബൈ: (www.kvartha.com 27.09.2021) ഇടയ്ക്കിടെ പുതിയ സൂപെര്‍സ്റ്റാര്‍ വാഹനങ്ങളെ പട്രോളിങ് നിരയിലേക്ക് ചേര്‍ത്ത് വാഹനപ്രേമികളെ കൊതിപ്പിക്കാറുള്ള ദുബൈ പൊലീസ് ഇത്തവണ അമ്പരപ്പിച്ചത് ഒറ്റയടിക്ക് 100 ഔഡി കാറുകള്‍ സ്വന്തമാക്കി.
പട്രോളിങ് നിരയിലേക്ക് പുതിയ വാഹനങ്ങള്‍ എത്തിയ വിവരം ദുബൈ പൊലീസ് തന്നെയാണ് ഞായറാഴ്ച പുറത്തുവിട്ടത്. ഔഡിയുടെ എ6 ടിഎഫ്എസ്‌ഐ 45 എന്ന ആഡംബര കാറാണ് പുതുതായി എത്തിയത്. രണ്ടു ലിറ്റര്‍ നാലു സിലിന്‍ഡര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 245 ബിഎച്പി കരുത്തും 370 എന്‍എം ടോര്‍കുമുണ്ട്.
സൂപെര്‍ കാറുകളും ആഡംബര കാറുകളും ഇലക്ട്രിക് കാറുകളും അടക്കം ലോകത്തിലെ ഏറ്റവും വലിയ കാര്‍ ശേഖരങ്ങളിലൊന്നാണ് ദുബൈ പൊലീസിന്റെ വാഹന ശേഖരം. ഈ വാഹനങ്ങളെല്ലാം ആളുകളെ പലപ്പോഴും കൊതിപ്പിക്കാറുമുണ്ട്.
പുതിയ 100 ഔഡി കാറുകള്‍ പട്രോളിങ് കാറായി ഉപയോഗിക്കുന്നതിനായി വാഹനത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അത്യാധുനിക കാമറ സംവിധാനം അടക്കം നിരവധി സുരക്ഷാ ഫീചറുകള്‍ വാഹനത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ദുബൈ നഗരവീഥികള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതില്‍ ഈ വാഹനങ്ങള്‍ സഹായിക്കും എന്നാണ് പൊലീസ് പറയുന്നത്.

Keywords: Dubai Police expands fleet with 100 Audi cars, Dubai, News, Technology, Car, Police, Protection, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.