യാത്രാ നിരക്കിനെ ചൊല്ലി തര്‍ക്കം; പണം നല്‍കാതെ കടന്നുകളഞ്ഞ യാത്രക്കാരനെ പിന്തുടര്‍ന്ന ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടി ദുബൈ പൊലീസ്

 


ADVERTISEMENT

ദുബൈ: (www.kvartha.com 28.06.2020) യാത്രാ നിരക്കിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ടാക്‌സി ഡ്രൈവറെ കുത്തിപ്പരുക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ പ്രതിയെ 20 മിനിറ്റിനകം അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്. അജ്മാനില്‍ നിന്ന് ദുബൈ റിഗ്ഗ അല്‍ ബുതീനിലെത്തിയ ടാക്‌സിയുടെ ഡ്രൈവറെയാണ് അറബ് പൗരന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഞായറാഴ്ചയാണ് സംഭവം. അല്‍ മുറഖബാത് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി.അലി ഗാനെം ആണ് ഇക്കാര്യം അറിയിച്ചത്.

ടാക്‌സി ദുബൈയിലെത്തിയ ശേഷം പ്രതിയും ഡ്രൈവറും തമ്മില്‍ യാത്രാ നിരക്കിന്റെ പേരില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് പണം നല്‍കാതെ പ്രതി തൊട്ടടുത്തുള്ള കെട്ടിടത്തിനകത്തേക്ക് ഓടിയപ്പോള്‍ ഡ്രൈവറും പിന്തുടര്‍ന്നു. പ്രതി എലവേറ്ററിലൂടെ മുകളിലേക്ക് പോയപ്പോള്‍ ഡ്രൈവര്‍ സ്റ്റെയര്‍കെയ്‌സിലൂടെ ചെന്നു. ഒടുവില്‍ പ്രതിയെ പിടികൂടിയപ്പോള്‍ കത്തിയെടുത്ത് ഒന്നിലേറെ തവണ ഡ്രൈവറുടെ കൈയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

 യാത്രാ നിരക്കിനെ ചൊല്ലി തര്‍ക്കം; പണം നല്‍കാതെ കടന്നുകളഞ്ഞ യാത്രക്കാരനെ പിന്തുടര്‍ന്ന ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടി ദുബൈ പൊലീസ്

തുടര്‍ന്ന് ദുബൈ പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമിലേക്ക് ഡ്രൈവര്‍ വിളിച്ചതനുസരിച്ച് രണ്ടു മിനിറ്റിനകം പൊലീസ് സംഭവസ്ഥലത്തെത്തി. വ്യാപക തിരച്ചില്‍ നടത്തിയപ്പോള്‍ പ്രതി കെട്ടിടത്തിലെ ഇലക്ട്രിക് റൂമില്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. ഉടന്‍ അറസ്റ്റു ചെയ്യുകയും ചെയ്തു. സാരമായ മുറിവേറ്റ ഡ്രൈവറെ ആശുപത്രിയിലേക്കു മാറ്റി.

വളരെ പെട്ടെന്ന് തന്നെ നടപടി സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസി.കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി അഭിനന്ദിച്ചു.

Keywords:  Dubai Police arrest man after taxi driver found stabbed, Dubai, News, Police, attack, Hospital, Treatment, Arrested, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia