Arrested | 'യുഎഇയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമം'; ഇസ്രാഈൽ സ്വദേശികളായ 8 പ്രതികളെ 24 മണിക്കൂറിനുള്ളിൽ പൊക്കി ദുബൈ പൊലീസ്; വീഡിയോ കാണാം

 


ദുബൈ: (www.kvartha.com) യുവാവിനെ ദുബൈയിൽ വെച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഇസ്രാഈൽ സ്വദേശികളായ എട്ട് പേരെ 24 മണിക്കൂറിനുള്ളിൽ പിടികൂടി ദുബൈ പൊലീസ്. ഗസ്സാൻ ഷംസി (33) എന്നയാളാണ് മരിച്ചത്. യുവാവിനെ ഒരു കഫേയിൽ വച്ച് ആക്രമിച്ചതാണ് മരണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ദുബൈ പൊലീസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇതിന്റെ വീഡിയോയും പങ്കിട്ടിട്ടുണ്ട്. കഫേയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

Arrested | 'യുഎഇയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമം'; ഇസ്രാഈൽ സ്വദേശികളായ 8 പ്രതികളെ 24 മണിക്കൂറിനുള്ളിൽ പൊക്കി ദുബൈ പൊലീസ്; വീഡിയോ കാണാം

'ആക്രമണത്തിൽ ഉൾപ്പെട്ട പ്രതികൾ ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് വിനോദസഞ്ചാരത്തിനായി ദുബൈയിൽ എത്തിയതായിരുന്നു. ബിസിനസ് ബേ പ്രദേശത്ത് നടക്കുമ്പോൾ, അവർ ഒരു കഫേയിൽ ഗസ്സാൻ ഷംസിയെ കണ്ടുമുട്ടി. പിന്നാലെ ഇവർ തമ്മിൽ രൂക്ഷമായ വാക് തർക്കങ്ങളും അക്രമവുമുണ്ടായി. അതിനിടെ മൂർച്ചയുള്ള ആയുധത്തിൽ നിന്നുള്ള അക്രമത്തിൽ യുവാവ് മരണപ്പെടുകയായിരുന്നു.


പിടിയിലായവരും കൊല്ലപ്പെട്ടയാളും തമ്മിൽ നാട്ടിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയിച്ചത്. അക്രമത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മൂന്ന് മണിക്കൂറിനുള്ളിൽ പ്രത്യേക പൊലീസ് സംഘം സ്‌മാർട്ട് ടെക്‌നോളജി ഉപയോഗിച്ച് രണ്ട് പ്രധാന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികൾ 24 മണിക്കൂറിനുള്ളിലും പിടിയിലായി. കേസ് നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി', പൊലീസ് പറഞ്ഞു.

Keywords: News, World, Dubai, Police, Arrest, UAE, Murder Case,   Dubai police arrest 8 Israelis over compatriot’s death.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia