Expansion | പട്രോളിംഗിന് 200 പുതിയ ലാൻഡ് ക്രൂയിസറുകൾ പുറത്തിറക്കി ദുബൈ പൊലീസ്; ഏറ്റവും ആധുനിക സാങ്കേതികവിദ്യകൾ 

 
Dubai Police Adds 200 New Land Cruisers to Fleet
Watermark

Photo Credit: X/ Dubai Police

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അൽ-ഫുത്തൈം മോട്ടോഴ്‌സ് ആണ് വാഹനങ്ങൾ വിതരണം ചെയ്തത്
● ഏറ്റവും പുതിയ സാങ്കേതികവിദ്യകളോടെയാണ് നിർമ്മിച്ചിരിക്കുന്നത്
● പൊലീസ് സുരക്ഷ ശക്തിപ്പെടുത്താനും ഉപയോഗിക്കും

ദുബൈ: (KVARTHA) റോഡുകളിലും, ടൂറിസ്റ്റുകൾ വരുന്ന സ്ഥലങ്ങളിലും ഇനി പുതിയ ലാൻഡ് ക്രൂയിസർ വാഹനങ്ങളിൽ ദുബൈ പൊലീസിനെ കാണാം. പട്രോളിംഗ് സംഘത്തിലേക്ക് 200 പുതിയ ലാൻഡ് ക്രൂയിസർ വാഹനങ്ങൾ ഉൾപെടുത്തിരിക്കുകയാണ് ദുബൈ പൊലീസ്. അൽ-ഫുത്തൈം മോട്ടോഴ്സ് ആണ് വാഹനങ്ങൾ വിതരണം ചെയ്തത്. പുതിയ വാഹനങ്ങൾ ട്രാഫിക് നിയന്ത്രിക്കാനും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എമിറേറ്റിലെ മറ്റ് പ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തിപ്പെടുത്താനും ഉപയോഗിക്കും.

Aster mims 04/11/2022

ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, സ്മാർട്ട് സിസ്റ്റങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവ  ഉപയോഗിച്ച് പൊലീസ് സേനയെ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പട്രോൾ വാഹനങ്ങൾ പുറത്തിറക്കിയതെന്ന് മേജർ ജനറൽ അൽ ഗൈതി വിശദീകരിച്ചു. എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലും സുരക്ഷ ശക്തിപ്പെടുത്താനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ പൊലീസ് പട്രോളിംഗ് കൂടുതൽ കാര്യക്ഷമമായി നടത്താനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ എത്തിച്ചേരാനും സാധിക്കും. 

ദുബൈ പൊലീസും അൽ-ഫുത്തൈം മോട്ടോഴ്സും തമ്മിലുള്ള നല്ല സഹകരണം മേജർ ജനറൽ അൽ ഗൈതി പ്രശംസിച്ചു. സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും ഒന്നിച്ചു പ്രവർത്തിക്കുന്നതിന് ഇത് ഒരു നല്ല ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെയും സ്വകാര്യ മേഖലയുടെയും പദ്ധതികൾ വിജയിപ്പിക്കാൻ ഇത്തരം സഹകരണം വളരെ പ്രധാനമാണ്. ദുബൈ പൊലീസ് എപ്പോഴും സ്വകാര്യ മേഖലയുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്‌ക്യൂ ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ നബീൽ അബ്ദുല്ല അൽ റെദയുടെ സാന്നിധ്യത്തിൽ ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി പുതിയ പട്രോളിംഗ് വാഹനങ്ങൾ പുറത്തിറക്കി.

#DubaiPolice #LandCruiser #NewCars #FleetExpansion #DubaiSafety

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia