SWISS-TOWER 24/07/2023

ദുബൈയില്‍ ലോകത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 05.06.2016) ദുബൈയില്‍ ലോകത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതി വരുന്നു. നിശ്ചിത സ്ഥലത്ത് നിര്‍മിക്കപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ പദ്ധതിയായിരിക്കും കോണ്‍ട്രേറ്റഡ് സോളാര്‍ പവര്‍ (സി.പി.എസ്) പദ്ധതി.

ദുബൈ ശുദ്ധ ഊര്‍ജ നയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി അഞ്ചു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. മോറോക്കയിലാണ് നിയവില്‍ ഇത്തരത്തതിലുള്ള ലോകത്തെ ഏറ്റവും വലിയ പദ്ധതി. 150 മെഗാവാട്ട് ശേഷിയുള്ള മൊറോക്കയിലെ പദ്ധതിയെ ദുബൈ പദ്ധതി മറികടക്കും.

2050ഓടെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്റെ 75 ശതമാനം ശുദ്ധ ഊര്‍ജത്തില്‍ നിന്നായിരിക്കണം. ദുബൈയില്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ 6.5 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയുമെന്നാണ് വിലയിരുത്തുന്നത്. 2050ഓടെ ദുബൈയെ ലോകത്തെ ഏറ്റവും കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ നഗരമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.
ദുബൈയില്‍ ലോകത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതി

Keywords : Dubai, Gulf, Electricity, UAE, World's largest Solar Project, Solar, Concentrated Solar Power (CPS), Solar Power.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia