വ്യാജ രേഖകള്‍ ചമച്ച് ഭാര്യയുടേതടക്കം വിവിധ അക്കൗണ്ടുകളിലേക്ക് 5.2 ദശലക്ഷം ദിര്‍ഹം നിക്ഷേപിച്ച ശേഷം ബാങ്കുദ്യോഗസ്ഥനായ ഭര്‍ത്താവ് സ്ഥലം വിട്ടു; ഭാര്യ അറസ്റ്റില്‍; സംഭവം ദുബൈയില്‍
Oct 26, 2019, 10:42 IST
ദുബൈ: (www.kvartha.com 26.10.2019) വ്യാജ രേഖകള്‍ ചമച്ച് ഭാര്യയുടേതടക്കം വിവിധ അക്കൗണ്ടുകളിലേക്ക് 5.2 ദശലക്ഷം ദിര്‍ഹം (ഏതാണ്ട് 10 കോടിയോളം രൂപ) നിക്ഷേപിച്ച ബാങ്ക് ഉദ്യോഗസ്ഥനെതിരായ കേസ് ദുബൈ കോടതിയില്‍. തട്ടിപ്പിനുശേഷം പാകിസ്ഥാന്‍ സ്വദേശിയായ യുവാവ് രാജ്യം വിട്ടെങ്കിലും ഇയാളുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ദുബൈയിലെ ഒരു ബാങ്കിന്റെ പ്രോപ്പര്‍ട്ടി പ്രോജക്റ്റിന്റെ മാനേജര്‍ ആയിരുന്നു പ്രതി.
തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ വളരെ ബുദ്ധിപൂര്‍വമാണ് ഇയാള്‍ ഇടപ്പെട്ടിരുന്നത്. തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് വ്യാജ രേഖകള്‍ ചമച്ച് വന്‍ തുക സ്വന്തമാക്കിയ ഇയാള്‍ അത് ഭാര്യയുടേതടക്കമുള്ള അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയായിരുന്നു. 2011 ഫെബ്രുവരിയ്ക്കും 2017 ജൂലൈയ്ക്കും ഇടയില്‍ പ്രതി 5.2 ദശലക്ഷം ദിര്‍ഹം തട്ടിച്ചുവെന്നാണ് കേസ്. ഒരുമിച്ച് വലിയ തുക ഒരു അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ സംശയം ഉണ്ടാകുമെന്നതിനാലായിരുന്നു പല അക്കൗണ്ടുകളിലായി ഇയാള്‍ പണം നിക്ഷേപിച്ചത്.
എന്നാല്‍ തട്ടിപ്പ് എങ്ങനെയാണ് പുറത്തറിഞ്ഞത് എന്ന് വ്യക്തമല്ല. എന്നാല്‍ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതോടെ ദുബൈ പോലീസ് പ്രതിയായ വ്യക്തിയുടെ ഭാര്യയെ അറസ്റ്റ് ചെയ്യുകയും നാടുവിട്ട പ്രതിക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു.
5.2 ദശലക്ഷം ദിര്‍ഹം അപഹരിച്ചു, കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. എടിഎം വഴിയും ചെക്കുകള്‍ വഴിയുമാണ് പ്രതിയുടെ ഭാര്യയായ യുവതി പണം പിന്‍വലിച്ചിരുന്നതെന്ന് പ്രോസിക്യൂട്ടേഴ്‌സ് വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതിയുടെ ഭാര്യയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ കോടതിയില്‍ യുവതി കുറ്റം നിഷേധിച്ചു. 'ഇതേപ്പറ്റി എനിക്കൊന്നുമറിയില്ല. എന്റെ ഭര്‍ത്താവാണ് ഇതെല്ലാം ചെയ്തത്. അദ്ദേഹം എന്താണ് ചെയ്തതെന്ന് എന്നോട് പറഞ്ഞിട്ടില്ല' എന്ന് യുവതി ജഡ്ജിയോട് പറഞ്ഞു. സാക്ഷികളെ വിസ്തരിച്ചശേഷം നവംബറില്‍ വീണ്ടും കേസ് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai: Pakistani man leaves wife on trial after embezzling Dh5.2m, Dubai, News, Cheating, Banking, Arrested, Wife, Husband, Police, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.