Dubai Mall | ദുബൈ മാളിൽ റമദാൻ ഷോപ്പിംഗിന് കൂടുതൽ നിറപ്പകിട്ടേകാൻ 65 പുതിയ സ്റ്റോറുകൾ കൂടി 

 
Dubai Mall Ramadan shopping expansion with new stores.
Dubai Mall Ramadan shopping expansion with new stores.

Image Credit: Facebook/ Dubai Mall

●  2024 ജൂണിൽ 1.5 ബില്യൺ ദിർഹത്തിന്റെ വലിയ വികസനമാണ് ദുബൈ മാളിൽ എമ്മാർ പ്രോപ്പർട്ടീസ് പ്രഖ്യാപിച്ചത്. 
● 240 ആഡംബര കടകളും നിരവധി ഭക്ഷണ, പാനീയ കടകളും ഇതിൽ ഉൾപ്പെടും.
● ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച സ്ഥലം എന്ന റെക്കോർഡ് 2023 ൽ ദുബൈ മാൾ സ്വന്തമാക്കിയിരുന്നു. 
● 105 ദശലക്ഷം ആളുകളാണ് 2023 ൽ ദുബൈ മാൾ സന്ദർശിച്ചത്

ദുബൈ: (KVARTHA) വിശുദ്ധ റമദാനിൻ്റെ ആരംഭത്തിൽ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബൈ മാളിൽ പുതിയൊരു വിഭാഗം കൂടി തുറക്കാൻ ഒരുങ്ങുകയാണ്. എമ്മാർ പ്രോപ്പർട്ടീസിൻ്റെ സ്ഥാപകൻ മുഹമ്മദ് അലബ്ബാറാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

പുതിയ വിഭാഗത്തിൽ 65 എക്‌സ്ക്ലൂസീവ് ബ്രാൻഡുകളും എഫ് & ബി ഔട്ട്ലറ്റ്ലെറ്റുകളും ഉൾപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ജൂണിൽ 1.5 ബില്യൺ ദിർഹത്തിന്റെ വലിയ വികസനമാണ് ദുബൈ മാളിൽ എമ്മാർ പ്രോപ്പർട്ടീസ് പ്രഖ്യാപിച്ചത്. 240 ആഡംബര കടകളും നിരവധി ഭക്ഷണ, പാനീയ കടകളും ഇതിൽ ഉൾപ്പെടും.

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച സ്ഥലം എന്ന റെക്കോർഡ് 2023 ൽ ദുബൈ മാൾ സ്വന്തമാക്കിയിരുന്നു. 105 ദശലക്ഷം ആളുകളാണ് 2023 ൽ ദുബൈ മാൾ സന്ദർശിച്ചത്. മുൻ വർഷത്തേക്കാൾ 19 ശതമാനം കൂടുതൽ ആളുകൾ സന്ദർശിച്ചു എന്നത് ഒരു റെക്കോർഡ് നേട്ടമാണ്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിംഗ് മാളാണ് ദുബൈ മാൾ. 1.2 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന ഈ മാളിൽ 1200 ൽ അധികം കടകൾ ഉണ്ട്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക  

Dubai Mall announces 65 new stores for Ramadan shopping, enhancing its offerings with luxury brands and food outlets. A major development is expected in June 2024.

#DubaiMall #RamadanShopping #DubaiNews #ShoppingMall #LuxuryBrands #UAENews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia