Expat Died | ദുബൈ കറാമ ഗാസ് സിലിന്‍ഡര്‍ അപകടം; ചികിത്സയിലായിരുന്ന മലയാളി മരിച്ചു; 9 പേര്‍ക്ക് പരുക്ക്
Oct 19, 2023, 07:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (KVARTHA) കറാമയില്‍ ഗാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം സ്വദേശി യഅ്ഖൂബ് അബ്ദുല്ല(42)യാണ് മരിച്ചത്. ബർദുബൈയിലെ അലാം അല്‍ മദീന എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് യഅ്ഖൂബ് അബ്ദുല്ല.
ബുധനാഴ്ച (18.10.2023) രാത്രി 12.20നാണ് കറാമയിലെ ഒരു ബില്‍ഡിംഗില്‍ അപകടം ഉണ്ടായത്. ഇവിടെ ഗാസ് ചോര്‍ച സംഭവിച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. മലയാളികള്‍ ഉള്‍പെടെ ഒരുമിച്ച് താമസിക്കുന്ന ബില്‍ഡിംഗിലാണ് അപകടമുണ്ടായത്. 17 ഓളം പേര്‍ ഇവിടെയുണ്ടായിരുന്നു.
മൂന്ന് മുറിയുള്ള ഫ്ലാറ്റിലെ അടുക്കളയില്‍ നിന്നാണ് പാചക വാതക ഗാസ് ചോര്‍ന്ന് ദുരന്തമുണ്ടായത്. അപകടത്തില്‍ 9 പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ കണ്ണൂര്‍ സ്വദേശികളായ മൂന്ന് പേര്‍ക്ക് സാരമായ പരുക്കേറ്റിട്ടുണ്ടെന്നും ഇവരുടെ നില അതീവ ഗുരുതരമാണെന്നുമാണ് വിവരം. അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

