Drone Delivery | ഡ്രോൺ വഴി യുഎഇയിൽ ഗതാഗതകുരുക്കില്‍പ്പെടാതെ ഭക്ഷണവും മരുന്നും മറ്റ് അവശ്യസാധനങ്ങളും ഇനി അതിവേഗമെത്തും; ആദ്യ ഓർഡർ നൽകിയത് ശെയ്ഖ് ഹംദാൻ  

 
Drone delivery system for fast distribution in UAE
Drone delivery system for fast distribution in UAE

Image Credit: Keeta Drone

● ഈ പുതിയ സംവിധാനം ചൊവ്വാഴ്ച ഔദ്യോഗികമായി ആരംഭിച്ചു. 
● പ്രാരംഭ ഘട്ടത്തിൽ ആറ് ഡ്രോണുകളെയാണ് ഇതിനായി ഉപയോഗിക്കുക. 
● ഇനിമുതല്‍ ഡ്രോണുകൾ വഴിയാകും മരുന്നുകളും പാഴ്സലുകളും എത്തിക്കുക

ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) ഗതാഗതകുരുക്കില്‍പ്പെടാതെ ഭക്ഷണവും മരുന്നും മറ്റ് അവശ്യസാധനങ്ങളും ഇനി അതിവേഗമെത്തും. ഇതിനായി ഡ്രോണുകളെ ഉപയോഗപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇനിമുതല്‍ ഡ്രോണുകൾ വഴിയാകും മരുന്നുകളും പാഴ്സലുകളും എത്തിക്കുക. 

ഈ പുതിയ സംവിധാനം ചൊവ്വാഴ്ച ഔദ്യോഗികമായി ആരംഭിച്ചു. ദുബൈ സിലിക്കൺ ഒയാസിസിൽ (ഡിഎസ്) ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ആദ്യ ലൈസൻസ് കീറ്റ ഡ്രോണിന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) നൽകി.

പ്രാരംഭ ഘട്ടത്തിൽ ആറ് ഡ്രോണുകളെയാണ് ഇതിനായി ഉപയോഗിക്കുക. രാജ്യത്ത് ഡ്രോൺ ഗതാഗതം സാധ്യമാക്കുന്നതിനുള്ള ദുബൈയുടെ പദ്ധതിയുടെ ഭാഗമായാണിത്. ആദ്യത്തെ ലൈസൻസുള്ള ഓപ്പറേറ്റർക്കാണ് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) അംഗീകാരം നൽകിയത്. 

ദുബൈയും അബുദബിയും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുമായി ഡ്രോണുകൾ, പറക്കും കാറുകൾ തുടങ്ങിയ പുതിയ ഗതാഗത മാർഗങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്. ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ എന്നിവ വേഗത്തിൽ വിതരണം ചെയ്യുന്നതിനായി റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആർഐടി-ദുബൈ), ദുബൈ ഡിജിറ്റൽ പാർക്ക് തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സേവനം നൽകുന്ന നാല് ഡ്രോൺ ഡെലിവറി റൂട്ടുകൾ ദുബൈ സിലിക്കൺ ഒയാസിസിൽ (ഡിഎസ്ഒ) അനാച്ഛാദനം ചെയ്തു. 

ദുബൈ സിലിക്കൺ ഒയാസിസിൽ (ഡിഎസ്ഒ) മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഡ്രോൺ ഡെലിവറി സംവിധാനം ആരംഭിച്ച ശേഷം, ദുബൈ കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ചെയർമാനുമായ ശൈയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ്റെ (ഡിഎഫ്എഫ്) ബോർഡ് ഓഫ് ട്രസ്റ്റീസ് ഡ്രോൺ ഡെലിവറി സംവിധാനം ഉപയോഗിച്ച് ആദ്യ ഓർഡർ നൽകിയത്. 

ഡ്രോൺ ഡെലിവറി പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള പ്രവർത്തനസന്നദ്ധതയോടെ ഒരു സുപ്രധാന നാഴികക്കല്ലിൽ എത്തിയിരിക്കുകയാണെന്ന് ദുബൈ ക്രൗൺ പ്രിൻസ് ശൈഖ് ഹംദാൻ പറഞ്ഞു. ഡെലിവറി സംവിധാനം പൂർണ്ണമായും സുരക്ഷിതമാണെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുല്ല ലെൻഗാവി പറഞ്ഞു. ഡ്രോൺ ഡെലിവറിയിലൂടെ ഗതാഗതകുരുക്കില്‍നിന്ന് ഒഴിവായി രോഗികള്‍ക്ക് വളരെ വേഗത്തില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ കഴിയും.

 #DroneDelivery #UAEInnovation #Dubai #Technology #FastDelivery #TrafficReduction

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia