GITEX Global | സാങ്കേതിക മികവിന്റെ അത്ഭുത ലോകത്തേക്ക് വാതായനങ്ങള്‍ തുറന്ന് ജൈറ്റക്‌സ് പ്രദര്‍ശനം ദുബൈയില്‍ തുടങ്ങി
Oct 11, 2022, 19:50 IST
-ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി പ്രദര്‍ശനമായ ഗള്‍ഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സിബിഷന്‍ (GITEX Global 2022) തിങ്കളാഴ്ച ദുബൈയില്‍ ആരംഭിച്ചു. 14 വരെ വേള്‍ഡ് ട്രേഡ് സെന്ററില്‍ അഞ്ചുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 170 രാജ്യങ്ങളില്‍നിന്നായി 5,000-ത്തിലേറെ കംപനികള്‍ പങ്കെടുക്കുക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ജൈറ്റെക്‌സില്‍ 200-ഓളം ഇന്‍ഡ്യന്‍ കംപനികളാണ് പങ്കെടുക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഇന്‍ഡ്യന്‍ ഐടി കംപനികളുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. മുന്‍വര്‍ഷം ഇന്‍ഡ്യയില്‍നിന്ന് വിവിധ ലോകരാജ്യങ്ങളിലേക്ക് 15.69 ശതകോടി ഡോളറിന്റെ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്തിട്ടുണ്ട്.
14 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ വൈവിധ്യങ്ങളായ പ്രദര്‍ശനങ്ങളാണുള്ളത്. മനസ്സില്‍ നിനക്കുന്നേടത്തു ഓടിയെത്തുന്ന കാറും മുങ്ങി നടക്കുന്ന തസ്‌കരനെ പിടിയലകപ്പെടുത്തുന്ന ക്യാമറയും നിമിഷ നേരം കൊണ്ട് ചായ പാകം ചെയ്തു തരുന്ന യന്ത്രക്കൈകളും തുടങ്ങി നോടെണ്ണുന്ന നവീനമായ മെഷീന്‍ വരെ അസംഖ്യം അത്രയും കൗതുക കാഴ്ചകളാണ് ജെറ്റക്‌സിലുള്ളത്. ജിറ്റക്‌സില്‍ ആദ്യമായി ഡ്രൈവറില്ലാ ടാക്‌സികള്‍ പ്രദര്‍ശിപ്പിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (RTA) അറിയിച്ചു.

(ഹിസ് എക്സലൻസി മത്വർ അൽ ത്വായിർ
ആർ.ടി.ഐ. സ്ഥയരക്ടർ , ഗവ. ഓഫ് ദുബൈ)
സ്മാര്‍ട് സംരംഭങ്ങള്‍, നൂതന ആപ്ലികേഷനുകള്‍, വൈദ്യുത വാഹനങ്ങള്‍, വാഹന ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള സ്മാര്‍ട് പരിഹാരങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരമാണ് പ്രദര്‍ശനത്തില്‍ ഒരുക്കിട്ടുള്ളതെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്വര്‍ അല്‍ ത്വാഇര്‍ പറഞ്ഞു. സാങ്കേതികവിദ്യയുടെയും നിര്‍മിതബുദ്ധിയുടെയും സഹായത്തോടെ ഉത്പാദനക്ഷമതയും പ്രവര്‍ത്തന കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനായുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. കൂടാതെ, ദുബൈയിലെത്തുന്ന സന്ദര്‍ശകരുടെയും , താമസക്കാരുടെയും സംതൃപ്തി മെച്ചപ്പെടുത്താനുള്ള ഒട്ടേറെ നവീനമായ സേവന പ്രക്രിയകളും ആരംഭിച്ചിട്ടുണ്ടെന്ന് അല്‍ ത്വാഇര്‍ പറഞ്ഞു.
ജോലി ചെയ്ത് ജീവിക്കാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബൈയിയെ മാറ്റാനുള്ള നേതൃത്വത്തിന്റെ താത്പര്യത്തിനനുസരിച്ചാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേള്‍ഡ് ട്രേഡ് സെന്ററിലെ 26 ഹോളുകളിലായാണ് പരിപാടി നടക്കുന്നത്. പങ്കെടുക്കുന്നവയില്‍ 52 ശതമാനം സ്ഥാപനങ്ങളും ആദ്യമായാണ് ജൈറ്റെക്സിനെത്തുന്നത്. വിവിധ രാജ്യങ്ങളുടെ സര്‍കാര്‍ വകുപ്പുകളുമുണ്ട്. യുഎഇയുടെ പ്രധാനപ്പെട്ട സര്‍കാര്‍ വകുപ്പുകളെല്ലാം തന്നെ ഇത്തവണ ജൈറ്റെക്സിലുണ്ട്.
ദുബൈ മുനിസിപാലിറ്റി, ദുബൈ ലാന്‍ഡ് ഡിപാര്‍ട്‌മെന്റ്, ദുബൈ എയര്‍പോര്‍ടുകള്‍, റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് തുടങ്ങി ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. മെറ്റാവേഴ്സ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ദുബൈ സര്‍കാര്‍ വകുപ്പുകള്‍ പ്രധാന പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. പറക്കുന്ന കാറുകള്‍, ഡ്രൈവറില്ലാ കാറുകള്‍ എന്നിവയും ഇത്തവണയുണ്ട്. 30 ലേറെ സ്റ്റാര്‍ടപ് മിഷനുകള്‍ പുതിയ സാങ്കേതിക വിദ്യകള്‍ ജൈറ്റെക്സില്‍ അവതരിപ്പിക്കും.
ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെറ്റാവേഴ്സ് സാങ്കേതികത, ക്ലൗഡ് കംപ്യൂടിങ്, സിക്‌സ് ജി ഉള്‍പെടെയുള്ള ആശയങ്ങളില്‍ കേന്ദ്രീകരിച്ചാണ് മിക്ക സ്റ്റാളുകളും മേളയില്‍ എത്തിയിരിക്കുന്നത്. നിര്‍മിത ബുദ്ധിക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഉത്പന്നങ്ങളുടെ അവതരണവുമുണ്ടാകും. 17 സമ്മേളനങ്ങള്‍, 800 പ്രഭാഷണങ്ങള്‍, പഠനങ്ങള്‍, ശില്പശാലകള്‍ തുടങ്ങിയവയും അടുത്ത ദിവസങ്ങളില്‍ ട്രേഡ് സെന്ററില്‍ അരങ്ങേറും. ഇന്‍ഡ്യന്‍ ഐടി മേഖല പ്രത്യേകിച്ച് കേരള സര്‍കാര്‍ ഐടി വിഭാഗം വിശ്വ വിഖ്യാതമായ ഈ മേളയില്‍ സജീവമായി രംഗത്തുണ്ട്.

ബ്രിഗേഡിയര്‍ മത്വര്‍ ഖര്‍ബാശ് അല്‍ സാഇദി (ഡയറക്ടര്‍, ഐടി ഡിപാര്‍ട്മെന്റ്, ഗവ. ഓഫ് അബൂദബി)യുടെ കൂടെ ലേഖകന്‍
Keywords: Latest-News, World, Top-Headlines, Gulf, Dubai, UAE, United Arab Emirates, Technology, GITEX Global 2022, Dubai: Launched GITEX Global 2022.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.