ദുബൈ: (www.kvartha.com 16.09.2021) ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈനിൽ 3,500 ഓളം ഒഴിവുകൾ. 3,000 ക്യാബിൻ ക്രൂവിൻ്റേയും 500 എയർപോർട് സെർവീസ് ജീവനക്കാരുടെയും ഒഴിവിലേയ്ക്കാണ് എമിറേറ്റ്സ് ഉദ്യോഗാർഥികളെ തേടുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദുബൈ ആസ്ഥാനമായാണ് ജോലി ലഭിക്കുക. എമിറേറ്റ്സിൽ ചേരാൻ താല്പര്യമുള്ളവർക്ക് ഡബ്ലിയു ഡബ്ലിയു ഡബ്ലിയു ഡോട് എമിറേറ്റ്സ് ഗ്രൂപ് കരിയേഴ്സ് ഡോട് കോം എന്ന സൈറ്റിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിലെ ഒഴിവ് സംബന്ധിച്ച എല്ലാ കാര്യങ്ങളും വെബ്സൈറ്റിലുണ്ട്.
കൊവിഡിനെ തുടർന്ന് സെർവീസുകൾ നിർത്തിവെച്ചിരുന്ന എമിറേറ്റ്സ് കഴിഞ്ഞ ഏതാനും മാസങ്ങളായി തങ്ങളുടെ ജീവനക്കാരെ തിരിച്ച് വിളിച്ചുകൊണ്ടിരിക്കുകയാണ്.
120 ഓളം രാജ്യങ്ങളിലേയ്ക്ക് എമിറേറ്റ്സ് സെർവീസുകൾ നടത്തുന്നുണ്ട്.
SUMMARY: The airline currently flies to over 120 cities, representing 90 per cent of its pre-pandemic network, and it plans to restore 70 per cent of its capacity by the end of the year, including bringing back more of its iconic A380 aircraft into active service.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.