ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി ദുബൈ വീണ്ടും നിലനിർത്തി; നേട്ടം ലൻഡനിലെ ഹീത്രോ വിമാനത്താവളത്തെ പിന്നിലാക്കി
Dec 29, 2021, 14:13 IST
ദുബൈ: (www.kvartha.com 29.12.2021) ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി ദുബൈയ്ക്ക് സ്വന്തം. ലൻഡനിലെ ഹീത്രോ വിമാനത്താവളത്തിനെ പിന്നിലാക്കിയാണ് ദുബൈയുടെ നേട്ടം. ഒരു ദശലക്ഷത്തിലധികം സീറ്റുകളുടെ വ്യത്യാസമാണ് ഈ രണ്ട് വിമാനത്താവളങ്ങൾ തമ്മിലുള്ളത്. ഏവിയേഷൻ കൺസൾടൻസി എജെൻസിയായ ഒഎജിയുടെ ഡിസംബറിലെ റിപോർടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേസമയം ആദ്യ 10 ൽ നിന്ന് യൂറോപ്യൻ വിമാനത്താവളങ്ങളുടെ എണ്ണം നവംബറിലെ എട്ടിൽ നിന്ന് ആറായി കുറഞ്ഞു. എന്നാൽ റാങ്കിംഗിൽ താരതമ്യേന മാറ്റമില്ല. ജെർമനിയിലെ ഫ്രാങ്ക്ഫർട് അഞ്ചിൽ നിന്ന് ആറാം സ്ഥാനത്തേക്ക് താഴ്ന്നു. മിയാമി പത്താം സ്ഥാനത്തെത്തിയതോടെ ഡബ്ലിൻ പട്ടികയിൽ നിന്ന് പുറത്തായി.
ഒമിക്രോൺ ഭീഷണിയുള്ള സാഹചര്യത്തിലും നേട്ടം കൈവരിക്കാനായത് ദുബൈയുടെ നേട്ടമായി. നിലവിൽ 90 ലധികം രാജ്യങ്ങളിലേക്ക് 89 ദേശീയ അന്തർദേശീയ വിമാനക്കമ്പനികൾ വഴി ദുബൈയിൽ നിന്ന് സെർവീസ് നടത്തുന്നുണ്ട്. ദുബൈയിൽ യാത്രക്കാരുടെ ശേഷി ഡിസംബറിൽ 15 ശതമാനം ഉയർന്ന് ഏകദേശം 3.5 ദശലക്ഷം സീറ്റുകളായി ഉയർന്നു. ദുബൈ വിമാനത്താവളത്തിന്‍റെ ടെർമിനൽ മൂന്നിൽ മാത്രം ഈ മാസം 1.6 ദശലക്ഷത്തിലധികം യാത്രക്കാർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
'ഞങ്ങളുടെ 100 ശതമാനം സൗകര്യങ്ങളും ഇപ്പോൾ തുറന്നിരിക്കുന്നതും ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതുമായ ഘട്ടത്തിലെത്തുകയും ദുബൈയിലേക്ക് എത്തുന്ന യാത്രക്കാരുടെ വൻ വർധനവും വ്യോമയാന മേഖലയ്ക്കും ദുബൈയ്ക്കും അതിന്റെ സാമ്പത്തിക വളർചയ്ക്കും ഒരു സുപ്രധാന നാഴികക്കല്ലാണ്' - ദുബൈ എയർപോർട് പോൾ ഗ്രിഫിത് സ് പറഞ്ഞു.

Keywords: Dubai, Gulf, News, Top-Headlines, London, Airport, Europe, Air Plane, Dubai International remains the world’s number one international airport.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.