Dubai Hindu temple | ദുബൈ സഹിഷ്ണുത മണ്ണിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം വിശ്വാസികള്‍ക്ക് സമര്‍പിച്ചു
Oct 5, 2022, 16:26 IST
-ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) ദുബൈ സഹിഷ്ണുത ഭൂവിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം സഹിഷ്ണുത മന്ത്രി വിശ്വാസികള്‍ക്ക് സമര്‍പിച്ചു. ജബല്‍ അലിയിലെ ഏറ്റവും പുതിയ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച വിശ്വാസികള്‍ക്കായി നട തുറന്നു. യുഎഇ മുന്നോട്ടുവയ്ക്കുന്ന സഹിഷ്ണുതയും മതേതരചിന്തയും അന്വര്‍ഥമാക്കി സിഖ് ഗുരുദ്വാരയോടും ക്രിസ്ത്യന്‍ പള്ളികളോടും ചേര്‍ന്നാണ് പുതിയ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. പ്രധാന പ്രാര്‍ത്ഥനാ ഹോളിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
യുഎഇ സഹിഷ്ണുത - സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ വിളക്ക് കൊളുത്തി ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ശൈഖ് നഹ്യാനോടൊപ്പം ഇന്‍ഡ്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (CDA) സോഷ്യല്‍ റെഗുലേറ്ററി ആന്‍ഡ് ലൈസന്‍സിംഗ് ഏജന്‍സി സിഇഒ ഡോ. ഉമര്‍ അല്‍ മുതന്ന (د.عمر المثنى), കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അബ്ദുല്‍ കരീം എന്നിവര്‍ സംബന്ധിച്ചു.
വിവിധ നയതന്ത്ര ഉദ്യോഗസ്ഥര്‍, മതനേതാക്കള്‍, ബിസിനസ് ഉടമകള്‍, ഇന്‍ഡ്യന്‍ കമ്യൂണിറ്റി അംഗങ്ങള്‍ എന്നിവരുള്‍പെടെ 200-ലധികം പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രം ട്രസ്റ്റി രാജു ഷ്രോഫ് സ്വാഗതം പറഞ്ഞു.

Keywords: Latest-News, World, Top-Headlines, Gulf, Dubai, Religion, Temple, UAE, United Arab Emirates, Dubai Hindu Temple, Dubai Hindu temple inaugurated.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.