Driving Licence | പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; യുഎഇയില്‍ ഡ്രൈവിങ് ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാതെ ഡ്രൈവിങ് ലൈസന്‍സെടുക്കാന്‍ അവസരം; 43 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താം
May 2, 2023, 16:24 IST
ദുബൈ: (www.kvartha.com) ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി യുഎഇ. ഇനി ഡ്രൈവിങ് ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാതെതന്നെ യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സെടുക്കാന്‍ അവസരം ലഭിക്കുന്നു.
പ്രവാസികള്‍ക്കടക്കം ഡ്രൈവിങ് ലെസണ്‍സ് എടുക്കാതെ റോഡ് ടെസ്റ്റ് മാത്രമെടുത്ത് പുതിയ ലൈസന്‍സ് നേടാം. ദുബൈ ആര്‍ടിഎ അംഗീകരിക്കാത്ത രാജ്യങ്ങളില്‍ നിന്ന് ലൈസന്‍സുള്ളവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ദുബൈ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയാണ് ഈ സുവര്‍ണാവസരം നല്‍കുന്നത്. 43 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
ഇതിനായി ദുബായി ഞഠഅയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www(dot)rta(dot)ae/wps/portal/rta/ae/home/rta-services/service-detaisl?serviceId=3704306 സന്ദര്‍ശിക്കുക. ഇതില്‍ എമിറേറ്റ്‌സ് ഐഡി, കാലഹരണ തീയതി, മൊബൈല്‍ നമ്പര്‍, രാജ്യം, ലൈസന്‍സ് വിഭാഗം, ദേശീയത തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിച്ച് ലൈസന്‍സിനായി അപേക്ഷിക്കാം.
രെജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിശ്ചിത ഫീസ് അടച്ച ശേഷം യോഗ്യതയുള്ള അപേക്ഷകര്‍ക്ക് തിയറി, റോഡ് ടെസ്റ്റുകള്‍ നടത്താം. ഇതനുസരിച്ച് ക്ലാസുകളോ ടെസ്റ്റുകളോ എടുക്കാതെ തന്നെ ഡ്രൈവിങ് ലൈസന്‍സെടുക്കാം. രണ്ട് വര്‍ഷത്തേക്കാണ് ഡ്രൈവിങ് ലൈസന്‍സിന്റെ സാധുത. മൊത്തം ചെലവ് ഏതാണ്ട് 2,000 ദിര്‍ഹം വരും.
അല്‍ അഹ്ലി ഡ്രൈവിംഗ് സെന്റര്‍, ബെല്‍ഹാസ ഡ്രൈവിംഗ് സെന്റര്‍, ദുബൈ ഡ്രൈവിംഗ് സെന്റര്‍, ദുബൈ ഇന്റര്‍നാഷനല്‍ ഡ്രൈവിംഗ് സെന്റര്‍ (ഡ്രൈവ് ദുബൈ), ഗലാദാരി മോടോര്‍ ഡ്രൈവിംഗ് സെന്റര്‍, എമിറേറ്റ്‌സ് ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റിയൂട്, എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട് ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റിയൂട്, എക്‌സലന്‍സ് ഡ്രൈവിംഗ് സെന്റര്‍, ബിന്‍ യാബര്‍ ഡ്രൈവിംഗ് സെന്റര്‍, ബിന്‍ യാബര്‍ ഡ്രൈവിംഗ് സെന്റര്‍, ഇകോ-ഡ്രൈവ് ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റിയൂട് എന്നിവയാണ് ദുബൈയിലെ ഡ്രൈവിങ് സ്‌കൂളുകള്‍.
Keywords: News, World-News, World, Gulf-News, UAE, Dubai, Expatriate, Driving Licence, Gulf, Dubai ‘Golden Chance’ driving test: How you can apply for a driving licence without the need to take driving lessons.إليك فرصتك الذهبية عبر موقع الهيئة الإلكتروني! تقدّم بطلب رخصة قيادة دون حضور دروس القيادة لإجراء اختبار طريق مباشر.
— RTA (@rta_dubai) April 28, 2023
للتقدّم بالطلب, يمكنك زيارة: https://t.co/VRATH836L8 pic.twitter.com/ODhWUoHE2Y
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.