Jailed | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചെന്ന കേസ്; 3 പ്രവാസികള്‍ക്ക് 3 വര്‍ഷം ജയില്‍ശിക്ഷ; നാടുകടത്താനും ഉത്തരവ്
Dec 5, 2022, 11:13 IST
ദുബൈ: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചെന്ന കേസില്‍ ദുബൈയില്‍ പ്രവാസികള്‍ക്ക് ജയില്‍ശിക്ഷ. മൂന്ന് ഏഷ്യക്കാര്‍ക്കാണ് മനുഷ്യക്കടത്ത് കുറ്റം ചുമത്തി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. തടവുശിക്ഷ പൂര്‍ത്തിയാക്കിയാല്‍ ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്താനും ഉത്തരവിട്ടു.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അപാര്‍ട്മെന്റിലും നൈറ്റ്ക്ലബിലുമായി തടഞ്ഞുവെച്ച് ഒരു സംഘം ആളുകള്‍ നിര്‍ബന്ധിച്ച് വേശ്യാവൃത്തിയില്‍ ഏര്‍പെടുത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സിഐഡി സംഘം പ്രതികളെ പിടികൂടാനുള്ള കെണിയൊരുക്കുകയായിരുന്നു.
പിടിയിലായവര്‍ തങ്ങളുടെ രാജ്യത്തുനിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുബൈയില്‍ എത്തിക്കുകയും നിര്‍ബന്ധിച്ച് വേശ്യാവൃത്തിയില്‍ ഏര്‍പെടുത്തുകയും ചെയ്യുകയായിരുന്നു.
പ്രതികളെ പിടികൂടാനായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വേഷം മാറി പെണ്‍കുട്ടി ജോലി ചെയ്തിരുന്ന ഹോടെലിലെത്തി പ്രതികളില്‍ ഒരാളെ പരിചയപ്പെട്ടു. പെണ്‍കുട്ടിയെ തനിക്ക് ഇഷ്ടമായെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെ 3,000 ദിര്‍ഹം നല്‍കണമെന്നും ഇതിന് പുറമെ ഹോടെല്‍ മുറി വാടക ഇനത്തില്‍ 300 ദിര്‍ഹം നല്‍കണമെന്നും പ്രതികളിലൊരാള്‍ പറഞ്ഞു. ഉദ്യോഗസ്ഥന്‍ ഇത് സമ്മതിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ തന്റെ സഹപ്രവര്‍ത്തകരെ ഈ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യാനായി ദുബൈ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുവാദം വാങ്ങാന്‍ ആവശ്യമായ വിവരങ്ങളും പങ്കുവെച്ച് സംഭവത്തിലുള്‍പെട്ട മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പണമിടപാട് നടത്തിയയാള്‍, പെണ്‍കുട്ടിയെ അപാര്‍ട്മെന്റില്‍ നിന്ന് ഹോടെലിലേക്ക് കൊണ്ടുപോയിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍, പെണ്‍കുട്ടിയെ അപാര്‍ട്മെന്റില്‍ തടവില്‍വച്ച പ്രതി എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,World,international,Dubai,Prison,Jail,Accused,Police,Case,Gulf,Dubai, Dubai: Gang jailed for 3 years for forcing minor girl into assault
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.