Garden in the Sky | ദുബൈ എക്‌സ്‌പോ സിറ്റി വീണ്ടും തുറക്കുന്നു; നവീകരിച്ച ഗാര്‍ഡന്‍ ഇന്‍ ദ സ്‌കൈ സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി

 


-ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) 2020 എക്‌സ്‌പോയുടെ അനര്‍ഘ നിമിഷങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള മികച്ച അവസരമാണ് ഗാര്‍ഡന്‍ ഇന്‍ ദ സ്‌കൈയിലെ ആകര്‍ഷകമായ പൂന്തോട്ടത്തില്‍ ഒരു മാന്ത്രിക വേനല്‍ക്കാല സായാഹ്നം അനുഭവിക്കുകയെന്നുള്ളത്. 55 മീറ്റര്‍ ഉയരത്തില്‍ നിന്ന് എക്‌സ്‌പോ സിറ്റി ദുബൈയുടെ വിസ്മയകരമായ കാഴ്ചയുമായി സന്ദര്‍ശകരെ കാത്തിരിക്കുകയും ചെയ്യുന്നു.
    
Garden in the Sky | ദുബൈ എക്‌സ്‌പോ സിറ്റി വീണ്ടും തുറക്കുന്നു; നവീകരിച്ച ഗാര്‍ഡന്‍ ഇന്‍ ദ സ്‌കൈ സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി

ആകാശത്തിലെ പൂന്തോട്ടം ഒരു സാധാരണ നിരീക്ഷണ കേന്ദ്രമല്ല, അത് കറങ്ങുകയും സന്ദര്‍ശകരെ ഭൂമിയില്‍ നിന്ന് 55 മീറ്റര്‍ ഉയരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യും. ഈ വീക്ഷണകോണില്‍ നിന്ന്, ഒരാള്‍ക്ക് മുഴുവന്‍ നഗരത്തിന്റെയും സമാനതകളില്ലാത്ത പനോരമിക് കാഴ്ച ആസ്വദിക്കാനാകും. പച്ചപ്പും മരങ്ങളും കൊണ്ട് അലങ്കരിച്ച മുകളിലെ ഡെക് ഒരു മരുപ്പച്ച പോലെയുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു.
        
Garden in the Sky | ദുബൈ എക്‌സ്‌പോ സിറ്റി വീണ്ടും തുറക്കുന്നു; നവീകരിച്ച ഗാര്‍ഡന്‍ ഇന്‍ ദ സ്‌കൈ സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി

മെയ് 25 ന്, എക്‌സ്‌പോ സിറ്റി ദുബൈ പതിവ് അറ്റകുറ്റപ്പണികള്‍ക്കായി ഗാര്‍ഡന്‍ ഇന്‍ ദ സ്‌കൈ താല്‍ക്കാലികമായി അടച്ചിരുന്നു. ഈ വേനല്‍ക്കാലത്ത് വൈകുന്നേരങ്ങളില്‍, ജൂബിലി ജിലയില്‍ സ്ഥിതി ചെയ്യുന്ന ഈ ആകര്‍ഷണം വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും. 30 ദിര്‍ഹം ആണ് ടികറ്റ് നിരക്ക്. അതേസമയം രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും സൗജന്യ പ്രവേശനം ആസ്വദിക്കാം.

Keywords:  Reported by Qasim Moh'd Udumbunthala, Garden in the Sky, Dubai Expo, Dubai News, World News, Gulf, Gulf News, Dubai News, Dubai Expo City's Garden In The Sky Reopens.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia