ലോകം കാത്തിരിക്കുന്ന ദുബൈ എക്സ്പോയുടെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 22.09.2021) ലോകമഹാമേളയായ ദുബൈ എക്‌സ്പോ 2020 ഔദ്യോഗികഗാനം പുറത്തിറക്കി. എക്സ്പോ ലോകത്തിലേക്കുള്ള വാതില്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെയാണ് 'ദിസ് ഈസ് ഔവര്‍ ടൈം. (ഇത് നമ്മുടെ സമയം) എന്നാരംഭിക്കുന്ന ഇംഗ്ലീഷ് ഗാനത്തിന്റെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
   
ലോകം കാത്തിരിക്കുന്ന ദുബൈ എക്സ്പോയുടെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

യു എ ഇയുടെ സംസ്‌കാരവും അഭിമാനവും ആകാശത്തോളം ഉയര്‍ത്തിക്കാട്ടുന്ന ഈ ഗാനം ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന ആശയം മുന്നോട്ടുവെക്കുന്നു. മനസുകളെ ഒന്നിപ്പിച്ച്, ഭാവിയെ സൃഷ്ടിക്കുന്നു എന്നതാണ് എക്‌സ്പോ പ്രമേയം.

യു എ ഇയിലെ മികച്ച കലാകാരന്മാരിലൊരാളും എക്‌സ്പോ അംബാസഡറുമായ ഹുസൈന്‍ അല്‍ ജാസ്മി, ലെബനീസ്-അമേരികന്‍ ഗായകനും രചയിതാവുമായ മൈസ കാര, സ്വദേശി ഗായിക അല്‍ മാസ് എന്നിവരാണ് ഗാന സംഘത്തിലുള്ളത്. ഭൂതകാലവും വര്‍ത്തമാനവും ഭാവിയും സമന്വയിപ്പിക്കുന്ന എക്‌സ്പോയുടെ ഔദ്യോഗിക ഗാനമൊരുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്തെ സ്വാഗതം ചെയ്യാന്‍ ഈ ഗാനത്തിലൂടെ സാധിക്കുമെന്നും യു എ ഇയുടെ നേട്ടങ്ങള്‍ക്കുള്ള ആദരവ് കൂടിയാണ് ഈ ഗാനമെന്നും ഹുസൈന്‍ അല്‍ ജാസ്മി പറഞ്ഞു. ഒക്ടോബര്‍ ഒന്നുമുതല്‍ 2022 മാര്‍ച് 31 വരെയാണ് ദുബൈ എക്‌സ്പോ 2020.


Keywords:  News, Gulf, International, UAE, Dubai, Song, World, Dubai Expo 2020: official song 'This Is Our Time' launched.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia