SWISS-TOWER 24/07/2023

കോവിഡ് പ്രതിസന്ധി കാരണം ടികെറ്റുകള്‍ റദ്ദാക്കേണ്ടിവന്ന ഉപഭോക്താക്കള്‍ക്ക് 850 കോടി ദിര്‍ഹം തിരികെ നല്‍കി എമിറേറ്റ്‌സ്

 


ADVERTISEMENT


ദുബൈ: (www.kvartha.com 23.07.2021) ലോകരാജ്യങ്ങളെ മുഴുവന്‍ വലച്ച കോവിഡ് പ്രതിസന്ധി കാരണം ടികെറ്റുകള്‍ റദ്ദാക്കേണ്ടിവന്ന ഉപഭോക്താക്കള്‍ക്ക് 850 കോടി ദിര്‍ഹം തിരികെ നല്‍കി എമിറേറ്റ്‌സ്. മിയാമിയിലേക്കുള്ള എമിറേറ്റ്‌സിന്റെ ആദ്യ സെര്‍വീസ് ഉദ്ഘാടനം ചെയ്യവെ കഴിഞ്ഞ ദിവസമാണ് എമിറേറ്റ്‌സ് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയ റീഫന്‍ഡ് തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. 
Aster mims 04/11/2022

കോവിഡ് പ്രതിസന്ധി കാരണം ടികെറ്റുകള്‍ റദ്ദാക്കേണ്ടിവന്ന ഉപഭോക്താക്കള്‍ക്ക് 850 കോടി ദിര്‍ഹം തിരികെ നല്‍കി എമിറേറ്റ്‌സ്


ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ചെറിയ കാലയളവിനുള്ളില്‍ തന്നെ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി എമിറേറ്റ്‌സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അദ്‌നാന്‍ കാസിം അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് നഷ്ടം വരാത്ത തരത്തിലാണ് എമിറേറ്റ്‌സ് റീഫന്‍ഡ് ക്രമീകരിച്ചതെന്ന് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഓഫീസര്‍ അറിയിച്ചു. തങ്ങളെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കള്‍ക്കാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. 

യാത്രക്കാര്‍ക്ക് അവര്‍ ബുക് ചെയ്ത ടികെറ്റുകള്‍ രണ്ട് വര്‍ഷത്തിനിടെയുള്ള മറ്റൊരൂ ബുക്കിങ്ങായി മാറ്റാന്‍ അവസരം നല്‍കി. അതല്ലെങ്കില്‍ വൗചറുകളായി മാറ്റാനോ അതുമല്ലെങ്കില്‍ പണമായി ടികെറ്റ് തുക തിരികെ വാങ്ങാനും അവസരം നല്‍കിയിരുന്നു. കോവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് തങ്ങളുടെ സേവനങ്ങള്‍ തിരികെ കൊണ്ടുപോകാനാണ് തീവ്രപരിശ്രമം നടത്തുന്നതെന്നും എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു. 

Keywords:  News, World, International, Dubai, Gulf, Emirates Airlines, Finance, Business, Travel, Passengers, Dubai: Emirates has refunded Dh8.5 billion back to passengers since Covid hit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia