ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.4 കോടിയിലേറെ രൂപ സമ്മാനം; ഭാഗ്യദേവത കനിഞ്ഞത് 5 വര്‍ഷത്തെ നിരന്തര പരിശ്രമത്തിനുശേഷം

 


ദുബൈ: (www.kvartha.com 12.08.2021) ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.4 കോടിയിലേറെ രൂപ (10 ലക്ഷം ഡോളര്‍) സമ്മാനം. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ എഞ്ചിനീയര്‍ ആയ 57കാരനായ സാബു ആലമിറ്റത്താണ് 365-ാം സീരീസില്‍ കോടിപതിയായത്.

തിരുവനന്തപുരം സ്വദേശിയായ സാബു ബെംഗളൂരുവിലാണ് സ്ഥിരതാമസം. പ്രവീണയാണു ഭാര്യ. ഏകമകള്‍ നൂപുര്‍. ഓഫ് ഡേ ആയ ബുധനാഴ്ച നാട്ടിലുള്ള ഭാര്യയുമായി സംസാരിക്കുമ്പോഴാണ് ഡ്യൂടി ഫ്രീയില്‍ നിന്നു വിളിയെത്തിയതെന്നു സാബു പറഞ്ഞു. ഏപ്രിലില്‍ നാട്ടില്‍ പോയ ഭാര്യക്ക് യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്നു തിരികെയെത്താന്‍ കഴിഞ്ഞിരുന്നില്ല.

കോവിഡ് സാഹചര്യത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെയും മറ്റും സഹായിക്കാന്‍ സമ്മാനത്തുകയുടെ ഒരു വിഹിതം ഉപയോഗിക്കുമെന്നും ഭാര്യ കൂടി വന്നിട്ട് ഇക്കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സാബു പറഞ്ഞു. ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പില്‍ ജേതാവാകുന്ന 182-ാമത്തെ ഇന്‍ഡ്യക്കാരനാണിദ്ദേഹം. 

ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.4 കോടിയിലേറെ രൂപ സമ്മാനം; ഭാഗ്യദേവത കനിഞ്ഞത് 5 വര്‍ഷത്തെ നിരന്തര പരിശ്രമത്തിനുശേഷം

1999 ല്‍ ആണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. അഞ്ചു വര്‍ഷത്തെ നിരന്തര പരിശ്രമത്തിനുശേഷമാണ് സാബുവിനെ ഭാഗ്യദേവത കനിഞ്ഞത്. പ്രമോഷന്റെ ഏറ്റവും കൂടുതല്‍ ടികെറ്റ് വാങ്ങുന്നവരില്‍ ഇന്‍ഡ്യന്‍ പൗരന്മാര്‍ ഉള്‍പെടുന്നു.

ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.4 കോടിയിലേറെ രൂപ സമ്മാനം; ഭാഗ്യദേവത കനിഞ്ഞത് 5 വര്‍ഷത്തെ നിരന്തര പരിശ്രമത്തിനുശേഷം

Keywords:  Dubai Duty Free raffle: Indian expat wins $1m after trying for 5 years, Dubai, News, Lottery, Malayalee, Bangalore, Airport, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia