Dubai Duty-Free | ഒരിടവേളയ്ക്കുശേഷം ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യമെത്തി; 10ലക്ഷം ഡോളര്‍ ലഭിച്ചത് കേരളത്തില്‍ നിന്ന് ഓണ്‍ലൈന്‍ വഴി നറുക്കെടുത്ത മുഹമ്മദ് നസ് റുദ്ദീന്
Sep 14, 2022, 21:36 IST
ദുബൈ: (www.kvartha.com) ഒരിടവേളയ്ക്കുശേഷം ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യമെത്തി. എട്ടുകോടി ലഭിച്ചത് കേരളത്തില്‍ നിന്ന് ഓണ്‍ലൈന്‍ വഴി നറുക്കെടുത്ത മുഹമ്മദ് നസ് റുദ്ദീന്. ഡ്യൂടി ഫ്രീ മില്ലേനിയം മില്യനയര്‍ മൈല്‍സ്റ്റോണ്‍ സീരീസ് 400 നറുക്കെടുപ്പിലാണ് മുഹമ്മദ് നസറുദ്ദീന് എട്ടു കോടിയോളം രൂപ(10 ലക്ഷം ഡോളര്‍) സമ്മാനമായി ലഭിച്ചത്.
ആഗസ്റ്റ് 31-ന് ഓണ്‍ലൈനില്‍ വാങ്ങിയ 3768 ടികറ്റ് ആണ് നസ് റുദ്ദീന് ഭാഗ്യം കൊണ്ടുവന്നത്. 2014 മുതല്‍ ദുബൈ ഡ്യൂടി ഫ്രീ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കുന്ന നസറുദ്ദീന്‍ സീരീസ് 400-ന് രണ്ടു ടികറ്റുകള്‍ വാങ്ങിയിരുന്നു.
ഖത്വറിലെ ദോഹയില്‍ കുടുംബാംഗത്തെ സന്ദര്‍ശിച്ച ശേഷം ബുധനാഴ്ച കേരളത്തില്‍ തിരിച്ചെത്തിയപ്പോഴാണ് നറുക്കുവീണ കാര്യം അറിയുന്നത്. യാത്ര കാരണം പതിവായുള്ള ദുബൈ ഡ്യൂടി ഫ്രീ ഫേസ്ബുകിലെ 'ലൈവ്' നറുക്കെടുപ്പ് കാണാന്‍ സാധിച്ചിരുന്നില്ലെന്ന് നസ് റുദ്ദീന്‍ പറഞ്ഞു. എന്നാല്‍ വിജയിച്ചതായി അറിയിച്ചുകൊണ്ട് ദുബൈ ഡ്യൂടി ഫ്രീയില്‍ നിന്ന് കോള്‍ ലഭിച്ചപ്പോള്‍ സന്തോഷം അടക്കാനായില്ല.
ഈ സമ്മാനം തന്റെയും കുടുംബത്തിന്റെയും ജീവിതത്തെ മാറ്റിമറിച്ചതായി മുഹമ്മദ് നസ് റുദ്ദീന്‍ പറഞ്ഞു. 1999-ല്‍ മില്ലേനിയം മില്യനയര്‍ പ്രമോഷന്‍ ആരംഭിച്ചതിനു ശേഷം 10 ലക്ഷം ഡോളര്‍ നേടിയ 196- ാമത്തെ ഇന്‍ഡ്യന്‍ പൗരനാണ് നസ് റുദ്ദീന്. ദുബൈ ഡ്യൂടി ഫ്രീ മില്ലേനിയം മില്യണയര്‍ ടികറ്റ് വാങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്‍ഡ്യക്കാരാണെന്ന് എക്സിക്യൂടിവ് വൈസ് ചെയര്‍മാനും സിഇഒയുമായ കോം മക്ലോഗ്ലിന്‍ പറഞ്ഞു,
ഇതോടൊപ്പം നടന്ന മൂന്ന് ആഡംബര വാഹനങ്ങള്‍ക്കായുള്ള മികച്ച നറുക്കെടുപ്പില്‍ യുഎസിലെ വിര്‍ജീനിയക്കാരനായ സകറി വന്നോയ് ആഡംബര കാര്‍ സ്വന്തമാക്കി. ബെയ്റൂടു കാരനായ സെയ്ദ് ഗെദിയോന്‍ ആഡംബര മോടോര്‍ ബൈകും നേടി.
മുംബൈ സ്വദേശിനി നഹീദ് പാണ്ഡെ ബിഎംഡബ്ല്യു ആര്‍ ടി അര്‍ബന്‍ ജി/എസ് (ഇംപീരിയല്‍ ബ്ലൂ മെറ്റാലിക്) മോടോര്‍ ബൈക് നേടി. 15 വര്‍ഷമായി ദുബൈ ഡ്യൂടി ഫ്രീ പ്രൊമോഷനില്‍ സ്ഥിരമായി പങ്കെടുക്കുന്ന, മൂന്ന് കുട്ടികളുടെ അമ്മ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
Keywords: Dubai Duty-Free Millennium Millionaire draw: Keralite based in Oman wins Rs 8 crore, Dubai, News, Lottery, Winner, Malayalee, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.