SWISS-TOWER 24/07/2023

Punishment | ദുബൈ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് മറ്റുള്ളവരെ പ്രലോഭിപ്പിച്ചാലും പ്രേരിപ്പിച്ചാലും കാത്തിരിക്കുന്നത് കനത്ത ശിക്ഷ; 50,000 ദിർഹം പിഴയും 5 വർഷം തടവും ലഭിക്കും

 


ADVERTISEMENT

ദുബൈ: (www.kvartha.com) മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് മറ്റുള്ളവരെ സ്വാധീനിക്കുന്നത് കുറ്റകരമാണെന്നും അങ്ങനെ ചെയ്യുന്നവർക്ക് ജയിൽ ശിക്ഷയും കനത്ത പിഴയും ലഭിക്കുമെന്നും ദുബൈ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളെ ഓർമിപ്പിച്ചു. 

Punishment | ദുബൈ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് മറ്റുള്ളവരെ പ്രലോഭിപ്പിച്ചാലും പ്രേരിപ്പിച്ചാലും കാത്തിരിക്കുന്നത് കനത്ത ശിക്ഷ; 50,000 ദിർഹം പിഴയും 5 വർഷം തടവും ലഭിക്കും

മയക്കുമരുന്ന്, മറ്റ് ലഹരി ഉത്പന്നങ്ങൾ എന്നിവ ഉപയോഗിക്കാൻ മറ്റൊരാളെ പ്രേരിപ്പിക്കുന്നതോ പ്രലോഭിപ്പിക്കുന്നതോ കുറ്റകരമായി കണക്കാക്കുമെന്നും കുറ്റകൃത്യത്തിന് കുറഞ്ഞത് അഞ്ച് വർഷം തടവും കുറഞ്ഞത് 50,000 ദിർഹം പിഴയും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

കൂടാതെ മയക്കുമരുന്ന് അല്ലെങ്കിൽ മറ്റ് ലഹരി ഉത്പന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനുമുള്ള ഉദ്ദേശ്യത്തോടെ പണം കൈമാറുന്നതിനും കർശനമായ പിഴകളും ഉണ്ട്. ലഹരി വസ്തുക്കൾക്കെതിരായ പോരാട്ടം സംബന്ധിച്ച 2021-ലെ ഫെഡറൽ ഡിക്രി-നിയമം ആർട്ടിക്കിൾ 30ലെ 64/1 അനുസരിച്ച്, മയക്കുമരുന്ന് വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ വേണ്ടി ഒരാൾ പണം നിക്ഷേപിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ നൽകപ്പെടുന്ന ശിക്ഷ തടവോ 50,000 ദിർഹത്തിൽ കുറയാത്ത പിഴയോ ആയിരിക്കും. 

മയക്കുമരുന്ന് ദുരുപയോഗത്തിന് പണം നൽകുന്നവർക്ക് തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും.

Dubai, Drugs Law, Expatriates, World News, UAE, Public, Rule, Jail, Fine, Imprisonment, Dubai: Dh50,000 fine, 5 years imprisonment for influencing people to consume drugs.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia