Surprise Visit | ജയിലില്‍ കഴിയുന്ന പിതാവിനെ തന്റെ പിറന്നാള്‍ ദിനത്തില്‍ കാണണമെന്ന് മകള്‍; ആഗ്രഹം നിറവേറ്റി ദുബൈ പൊലീസ്
Sep 18, 2023, 19:12 IST
ദുബൈ: (www.kvartha.com) സാമ്പത്തിക പ്രശ്നങ്ങളില്‍പെട്ട് തടവിലായ പിതാവിനെ കാണണമെന്ന യുവതിയുടെ ആഗ്രഹം നിറവേറ്റി ദുബൈ പൊലീസ്. 6 വര്‍ഷം മുമ്പ് ജോലി അന്വേഷിച്ച് നാടുവിട്ട് യുഎഇയിലെത്തിയ പിതാവിനെ അതിനുശേഷം യുവതി കണ്ടിട്ടില്ലായിരുന്നു. തന്റെ ജന്മദിനത്തിലാണ് യുവതി പിതാവിനെ ഒരുനോക്ക് കാണാന്‍ അതിയായ ആഗ്രഹം പ്രകടിപ്പിച്ചത്.
യുഎഇയിലെത്തിയ യുവതി ജന്മദിനത്തില് പിതാവിനെ കാണണമെന്ന ആഗ്രഹം പറഞ്ഞ് ദുബൈ പൊലീസിനെ ബന്ധപ്പെടുകയായിരുന്നെന്ന് ജെനറല്‍ ഡിപാര്‍ട്മെന്റ് ഓഫ് പ്യൂനിറ്റീവ് ആന്‍ഡ് കറക്ഷനല്‍ എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടര്‍ ബ്രി. മര്വാന് അബ്ദുല്‍കരീം ജല്‍ഫര്‍ പറഞ്ഞു.
തടവിലായതോടെ ഇയാള്‍ക്ക് കുടുംബവുമായുള്ള ബന്ധം മുറിഞ്ഞു. മകളുടെ അപ്രതീക്ഷിത സന്ദര്‍ശനത്തെക്കുറിച്ച് പിതാവിന് അറിയില്ലായിരുന്നുവെന്ന് ദുബൈ സെന്‍ട്രല്‍ ജയില്‍ ആക്ടിങ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല അഹ്ലി പറഞ്ഞു. ജന്മദിനം ആഘോഷിക്കാനും തടവുകാരെ വിസ്മയിപ്പിക്കാനും ദുബൈ സെന്‍ട്രല്‍ ജയില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
കോവിഡിനെത്തുടര്‍ന്ന് ജയിലില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടായിരുന്നെന്ന് ബ്രി. ജല്‍ഫര്‍ പറഞ്ഞു. ജെനറല്‍ ഡിപാര്‍ട്മെന്റ് ഓഫ് പ്യൂണിറ്റീവ് ആന്‍ഡ് കറക്ഷനല്‍ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം വിഷ്വല്‍ കമ്യൂനികേഷന്‍ രീതികളിലേക്ക് മാറുകയും ചെയ്തു. രാജ്യത്തിനകത്തായാലും പുറത്തായാലും തടവുകാര്‍ക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ കഴിയും. ഈ സമീപനം ജയില്‍ അന്തരീക്ഷത്തെ മെച്ചപ്പെടുത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പുനഃസമാഗമം സാധ്യമാക്കിയ എല്ലാ ഉദ്യോഗസ്ഥരുടെയും കരുതലിനും വേഗത്തിലുള്ള പ്രതികരണത്തിനും പ്രയത്നത്തിനും തടവുകാരനും കുടുംബവും ദുബൈ പൊലീസിനോട് നന്ദി പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പുനഃസമാഗമം സാധ്യമാക്കിയ എല്ലാ ഉദ്യോഗസ്ഥരുടെയും കരുതലിനും വേഗത്തിലുള്ള പ്രതികരണത്തിനും പ്രയത്നത്തിനും തടവുകാരനും കുടുംബവും ദുബൈ പൊലീസിനോട് നന്ദി പറഞ്ഞു.
Keywords: News, Gulf, Gulf-News, Police-News, Dubai News, Daughter, Surprise, Visited, Father, Jail, 6 Years, Police, Birthday, Dubai: Daughter makes surprise visit to father in jail after 6 years.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.