Court Verdict | ഭർത്താവിന്റെ വിൽപത്രം തെളിയിക്കാനായില്ല; ഭാര്യയ്ക്ക് നഷ്ടപ്പെട്ടത് 1657 കോടി രൂപയുടെ അനന്തരാവകാശ സ്വത്ത്!
Nov 3, 2022, 10:09 IST
ദുബൈ: (www.kvartha.com) പരേതനായ ഭർത്താവ് വിൽപത്രം നൽകിയെന്ന് തെളിയിക്കാനാകാത്തതിനെ തുടർന്ന്, ഭാര്യ സമർപ്പിച്ച ഏകദേശം 1657 കോടി രൂപയുടെ (734,604,000 ദിർഹം) അനന്തരാവകാശ കേസ് ദുബൈ പേഴ്‌സണൽ സ്റ്റാറ്റസ് കോടതി തള്ളി. പ്രമുഖ ബിസിനസുകാരനായിരുന്ന ഇവരുടെ ഭർത്താവ് 2020 ലാണ് മരിച്ചത്. ലെബനനിൽ നിന്നുള്ള 75 കാരിയായ വയോധിക 2021 ഓഗസ്റ്റിൽ ഫയൽ ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം കോടതി വിധി വന്നത്. ഭർത്താവിന്റെ കുടുംബവും വയോധികയും തമ്മിൽ സ്വത്ത് തർക്കം ഉണ്ടായിരുന്നു. തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.
കോടതിയിൽ ഹാജരാക്കിയ വിൽപത്ര പ്രകാരം, യുഎഇയിലെ വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള വൻപണവും, ദുബൈലുടനീളമുള്ള 39-ലധികം അപാർടുമെന്റുകളും വിലകളും സ്ഥലവും ഉൾപെടെ ഭർത്താവിന്റെ അനന്തരാവകാശത്തിന്റെ ഭൂരിഭാഗവും 75 കാരി അവകാശപ്പെട്ടു. ഭർത്താവ് കാനഡ സ്വദേശിയായിരുന്നുവെന്നും അതിനാൽ അനന്തരാവകാശവുമായി ബന്ധപ്പെട്ട് കനേഡിയൻ നിയമ പ്രകാരമാണ് ഭർത്താവ് വിൽപത്രം തയ്യാറാക്കിയിട്ടുള്ളതെന്നും അത് അംഗീകരിക്കണമെന്നും അവർ കോടതിയിൽ വാദിച്ചു.
ഒറിജിനൽ വിൽപത്രം ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടതിനെത്തുടർന്ന്, അത് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഭാര്യ അറിയിക്കുകയും പകർപ് ഹാജരാക്കുകയും ചെയ്തു. വിൽപത്രം നിയമാനുസൃതമാണെന്നോ യുഎഇയിലോ കാനഡയിലോ രജിസ്റ്റർ ചെയ്തതാണെന്നോ തെളിയിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് കേസ് തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി.
ദുബൈയിലെ ക്രിമിനൽ ലബോറടറിയിൽ, ഭാര്യ നൽകിയ വിൽപത്രത്തിലെയും ഭർത്താവിന്റെ പാസ്പോർടിലെയും ഒപ്പുകൾ തമ്മിൽ വ്യത്യാസമുണ്ടെന്ന് കണ്ടെത്തുകയും അത് സ്ഥിരീകരിച്ച ലാബ് വിദഗ്ധരുടെ റിപോർട് കോടതി പരിഗണിക്കുകയും ചെയ്തു.
എന്നിരുന്നാലും, കോടതി വിധി പുറപ്പെടുവിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ 75 കാരിക്ക് അപീല്‍ നൽകാനുള്ള അവസരമുണ്ട്.

Keywords: Dubai: Businessman's widow fails to prove husband's will, loses $200 million inheritance case, International,Dubai,News,Top-Headlines,Latest-News,Gulf,Court,Widow,Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.